Saturday, February 23, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 06.04 PM

കുളിച്ചു ശുദ്ധി വരുത്തിയ ശേഷം വവ്വാലുകളെ പിടിച്ചു കൊന്നു കറിവച്ച് ദേവിക്കു സമര്‍പ്പിക്കുന്നു: ഇത് കേരളത്തിലെ ഒരു പ്രത്യേക സമുദായത്തിന്റെ ആചാരം

uploads/news/2018/05/219756/15.jpg

കാസര്‍കോട്: കാസര്‍കോടുകാര്‍ക്കു വവ്വാല്‍ ഒരു ഭീകര ജീവിയല്ല. കാസര്‍കോട് അഡൂരിലെ ഒരു സമുദായത്തിനു വവ്വാല്‍ വളരെ വിശേഷപ്പെട്ട ജീവിയാണ്. ഇവര്‍ വവ്വാലുകളെ ദേവിക്കു കറിവച്ചു സമര്‍പ്പിക്കുന്നു. അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികളാണ് ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി ഇങ്ങനെ ഒരു ആചാരം നടത്തുന്നത്. മൂന്നു ഗുഹകളില്‍ നിന്നായി 50 ഏറെ ആളുകള്‍ ഗുകഹയ്ക്കുള്ളില്‍ വന്നതും അല്ലാത്തതുമായ വവ്വാലുകളെ ചൂരിമുള്ള് എന്ന മുള്‍ച്ചെടി കൊണ്ടു പ്രത്യേക തരത്തില്‍ വടിയുണ്ടാക്കി പിടികൂടും. കുളിച്ചു ശുദ്ധിവരുത്തി ദേവിക്കു കോഴിയും ദക്ഷിണയും വച്ച ശേഷം ഇവര്‍ വവ്വാലുകളെ പിടികൂടാനിറങ്ങും.

ഇങ്ങനെ പിടികൂടിയ വവ്വാലുകളെ കുറച്ചു കറി വച്ച് ദേവിക്കു പ്രസാദമായി വിളമ്പും. ബാക്കിയുള്ള വവ്വാലുകളെ വീട്ടിലേയ്ക്കു കൊണ്ടു പോകും. നല്‍ക്ക സമൂദായത്തില്‍ പെട്ടവര്‍ക്കും മുകേര സമുദായത്തില്‍ പെട്ടവര്‍ക്കുമാണ് വവ്വാലുകളെ പിടികൂടാന്‍ അവകാശമുള്ളത്. വവ്വാലുകളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ ദേവി കോപിച്ചു എന്നാണ് ഇവരുടെ വിശ്വാസം. വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോട് അനുബന്ധിച്ചുമാണ് ആചാരത്തിനായി വവ്വാലുകളെ പിടികൂടുന്നത്. വവ്വാല്‍ മൂലം നിപാ വൈറസ് പടരുമ്പോള്‍ വവ്വാലുകളെ ഉപയോഗിച്ചുള്ള ഈ ആചാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷില്‍ മീഡിയയില്‍ സജീവമാകുകയാണ്.

Ads by Google
Thursday 24 May 2018 06.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW