Thursday, September 13, 2018 Last Updated 50 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 03.27 PM

വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന പാമ്പ് ചാടിപ്പോയി, പിറ്റേന്നു രാവിലെ ടോയിലറ്റില്‍ കയറിയ അയല്‍വാസി കണ്ടത്

uploads/news/2018/05/219729/7.jpg

വൈന്‍ പലവിധത്തില്‍ ഉണ്ടാക്കാം. എന്നാല്‍ പാമ്പിനെ കൊണ്ടു വൈന്‍ ഉണ്ടാക്കിയാലോ ? ചൈനയിലെ സിച്ച്യാന്‍ പ്രവിശ്യയില്‍ പാമ്പ് വൈന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു പുലിവാല്‍ പിടിച്ച വാര്‍്ത്തയാണ് പുറത്തു വരുന്നത്. വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന പാമ്പ് രക്ഷപെട്ട് അയല്‍ക്കാരന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചു. രാവിലെ ബാത്ത്‌റൂമില്‍ പാമ്പിനെ കണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് വീട്ടുകാര്‍ ബാത്ത്‌റൂം പരിശോധിക്കുന്നത്. ഏറെ നേരത്തെ പരിശോധനയ്ക്ക് അവസാനമാണ് ഒന്നര മീറ്റര്‍ നീളമുള്ള പാമ്പിനെ കണ്ടെത്തുന്നത്.

വൈന്‍ ഉണ്ടാക്കാനായി എത്തിച്ച പാമ്പ് വീട്ടുകാരന്റെ കണ്ണ് വെട്ടിച്ച് വെളിയില്‍ ചാടുകയായിരുന്നു. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച പാമ്പ് വെളിയില്‍ പോയത് വീട്ടുകാരും ശ്രദ്ധിച്ചില്ല. വീടിന്റെ പരിസരത്തെങ്ങും ഈ ഇനത്തില്‍ പെട്ട പാമ്പിനെ കാണാറില്ലാത്തതാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ബഹുനിലക്കെട്ടിടത്തിലേക്ക് പാമ്പി എത്തിച്ചേരാനുള്ള സാധ്യതകളും കുറവായിരുന്നതിനെ തുടര്‍ന്നാണ് വിഷമില്ലാത്ത ഇനം പാമ്പ് എങ്ങനെ ഓഫീസിലെത്തിയെന്ന അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണം അവസാനിച്ചത് അയല്‍ക്കാരന്റെ വീട്ടിലും. വന്യജീവി വിഭാഗത്തിന് കൈമാറിയ പാമ്പിനെ പിന്നീട് വിട്ടയച്ചു.

Ads by Google
Thursday 24 May 2018 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW