Friday, July 19, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 03.20 PM

'നാം' ഒരു സൗഹൃദക്കൂട്ടായ്മയുടെ കഥയാണ് പറയുന്നത്

uploads/news/2018/05/219727/CiniLOctNaam3.jpg

ഭദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്ന ജോഷി തോമസ് പള്ളിക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാം.' ജെ.റ്റി. ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കാമ്പസിന്റെ കഥ പറയുന്നു.

ഒരു കാമ്പസില്‍ യുവത്വത്തിന്റെ വികാരവായ്പുകള്‍ ഏറെയാണ്. അവര്‍ക്കിടയില്‍ പ്രണയവും സൗഹൃദവും ഇണക്കവും പിണക്കവുമെല്ലാം ഉണ്ടാകുന്നുണ്ട്. 'നാം' ഒരു സൗഹൃദക്കൂട്ടായ്മയുടെ കഥയാണ് പറയുന്നത്. സൗഹൃദത്തിന് ക്ഷണികമായ കൂടിച്ചേരലുകള്‍ മാത്രമല്ല, തീവ്രമായ ത്യാഗങ്ങള്‍ക്കും സേവനങ്ങള്‍ക്കും സാധ്യമാകുമെന്നാണ് തെളിയിക്കുന്നത്.

താരതമ്യേന തെളിഞ്ഞു വരുന്നവരും പ്രശസ്തരായവരും ഉള്‍പ്പെടെ നിരവധി അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. യുവനിരയിലെ ശ്രദ്ധേയരായ മുന്നു നടിമാരുടെ സാന്നി
ധ്യം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. അതിഥി രവി, മെറീനാ മൈക്കിള്‍ എന്നിവരാണിവര്‍.

uploads/news/2018/05/219727/CiniLOctNaam.jpg

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രസിദ്ധമായ ഒരു കോളജിലേക്ക് പഠിക്കാനെത്തുന്ന ഒരുസംഘം കുട്ടികള്‍. അവര്‍ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍നിന്നും എത്തിയവരാണ്.

സാധാരണക്കാര്‍ മുതല്‍ മന്ത്രി പുത്രന്മാര്‍ വരെ അതിലുണ്ട്. തലശേരിക്കാരനായ ഹാരിസ് മുഹമ്മദ്, മന്ത്രിപുത്രനായ അനില്‍കുമാര്‍, അന്നാ മാത്യു, നേഹാ ഫിലിപ്പ്, അജു, ശ്യാം ശ്രീധര്‍, മുരളീകൃഷ്ണന്‍, ക്ലീറ്റസ്, മായ, കുഞ്ചാക്കോ എന്നിവര്‍ ഇക്കൂടത്തിലെ പ്രധാനികളാണ്.

ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കടന്ന ഇവര്‍ പുതിയ സാഹചര്യങ്ങളുമായി വളരെവേഗം പൊരുത്തപ്പെടുന്നു. കാമ്പസ് ജീവിതത്തിന്റെ എല്ലാ വര്‍ണഭംഗിയും നര്‍മ്മങ്ങളും സംഗീതവുമൊക്കെയായി മാറ്റുന്നു അവരുടെ ഈ ജീവിതത്തെ. ഇടയ്ക്കിടെയുള്ള അവരുടെ യാത്രകളും അവരുടെ സൗഹൃദത്തെ ഊട്ടിയുറപ്പിക്കാന്‍ ഏറെ സഹായകമായി.

വര്‍ണ്ണവിവേചനമോ, സാമ്പത്തിക ഏറ്റക്കുറച്ചിലോ ഒന്നും ഒന്നും അവരെ ബാധിച്ചില്ല. ഇങ്ങനെ രസകരമായി നീങ്ങുന്ന ഒരു സാഹചര്യത്തിലാണ് ഇതിലൊരാളുടെ ജീവിതത്തിന് ഈ സൗഹൃദക്കൂട്ടായ്മയുടെ ആവശ്യം ഉളവാകുന്നത്. ഇതും കാമ്പസ് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.

uploads/news/2018/05/219727/CiniLOctNaam2.jpg

ഒരു പ്രത്യേക സാഹചര്യത്തില്‍ തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ അവരായിതന്നെ ഈ സംഘത്തെ പിന്തുണയ്ക്കാനെത്തുന്നത്. ചിത്രത്തിന്റെ കഥാഗതിക്ക് പുതിയൊരു വഴിത്തിരിവുണ്ടാകുന്നു. എ.ആര്‍. റഹ്മാന്‍ എന്ന സംഗീതപ്രതിഭയെ ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിത കഥകൂടിയാണ് ഈ ചിത്രമെന്നും പറയാം.

ഇതിലെ ഗാനങ്ങളും ട്രെയ്‌ലറുകളും ഇതിനകം ഏറെ വൈറലായിക്കഴിഞ്ഞിരിക്കുന്നു. ശബരീഷ് വര്‍മ്മ (പ്രേമം ഫെയിം), രാഹുല്‍ മാധവ, ടോണി ലൂക്ക്, അജയ് മാത്യു, അഭിഷേക്, അപ്പുണ്ണി, നോബി, ഗായത്രി സുരേഷ്, അതിഥി രവി, മെറീനാ മൈക്കിള്‍ എന്നിവരാണ് യഥാക്രമം ഫാരിസ്, അനില്‍കുമാര്‍, ശ്യാംധര്‍, മുരളീകൃഷ്ണന്‍, ക്ലീറ്റസ്, കുഞ്ചാക്കോ, അന്നാ മാത്യു, മായ എന്നിവരെ അവതരിപ്പിക്കുന്നു.

ഹെഡ് വാര്‍ഡന്‍ ഫാ. മാത്യു പ്ലാനാക്കുഴിയിലിനെ തമ്പി ആന്റണിയും അസി. വാര്‍ഡന്‍ ഫാ. ജയിംസിനെ രണ്‍ജി പണിക്കരും അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, നന്ദു, പൊന്നമ്മ ബാബു, ദിനേശ് പ്രഭാകര്‍, നിരഞ്ജ് സുരേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശബരീഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് അശ്വിന്‍ ശിവദാസ്, സന്ദീപ് മോഹന്‍ എന്നിവര്‍ ഈണം പകരുന്നു.

uploads/news/2018/05/219727/CiniLOctNaam1.jpg

ഛായാഗ്രഹണം- സുധി സുരേന്ദ്രന്‍, കാര്‍ത്തിക്, എഡിറ്റിംഗ്- ഉണ്ണികൃഷ്ണന്‍ പി., ആന്റണി നിഖില്‍ വര്‍ഗീസ്. കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസോ. ഡയറക്ടര്‍- ലിനു ആന്റണി, അസോ. ഡയറക്ടര്‍- പ്രവീണ്‍ ചന്ദ്രന്‍, സഹസംവിധാനം- സുന്ദര്‍, ഹരി സുധന്‍, അഭയ്, ആന്റോ, ഗിരീഷ്.പ്രൊ. കണ്‍ട്രോളര്‍- എ.ഡി. ശ്രീകുമാര്‍, പ്രൊ. എക്‌സിക്യൂട്ടീവ്‌സ്- പ്രശാന്ത് നാരായണന്‍, ജയശീലന്‍ സദാനന്ദന്‍.നിര്‍മ്മാണ പ്രര്‍വര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം മെയ് 11-ന് പ്രദര്‍ശനത്തിനെത്തുന്നു.

-വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW