Sunday, September 09, 2018 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 12.22 PM

എം എ ബേബിയ്ക്ക് ഓസ്‌ട്രേലിയയിൽ സ്വീകരണം

uploads/news/2018/05/219703/aust240518a.jpg

മതേതര ജനാധിപത്യ സാംസ്കാരിക കൂട്ടായ്മ്മയായ നവോദയ ഓസ്‌ട്രേലിയയുടെ ഔപചാരിക ഉത്ഘടനത്തിനായി എത്തിയ എം എ ബേബിയ്ക്ക് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്നി ഘടകത്തിന്റെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി .

മെയ് 26 വൈകിട്ട് 5 മണിക്ക് സിഡ്നിയിലെ ഗ്രാൻവിൽ ടൗൺ ഹാളിലും തുടർന്ന് 25 നു കാൻബറ , 27 നു ബ്രിസ്‌ബേൻ , ജൂൺ 2 നു അഡലൈഡ് , ജൂൺ 3 നു മെൽബൺ , ജൂൺ 6 നു പെർത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉത്‌ഘാടന യോഗങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കുന്നതാണ്.

ഓസ്‌ട്രേലിയൻ പര്ര്യടനത്തോടനുബന്ധിച്ചു പാർലമെൻറ് അംഗങ്ങങ്ങൾ , ഉൾപ്പെടെയുള്ള ഗവർമെൻറ് പ്രതിനിധികളുടേയും ഇടതുപക്ഷ സംഘടനകളുടേയും ഭാരവാഹികളുമായും കൂടിക്കാഴ്ച ആസൂത്രണം ചെയ്‌തിട്ടുണ്ട്‌ കൂടാതെ വിവിധ അസോസിയേഷൻ പാറിപരിപാടികളിലും പങ്കടുക്കും .

മെയ് 23 നു സിഡ്നിയിൽ എത്തിയ എം എ ബേബിക്ക് നൽകിയ സ്വികരണത്തിനു നവോദയ സിഡ്നി ഘടകം പ്രസിഡന്റ് ഡോക്റ്റർ ആനന്ദ് ആന്റണി , റോയി വറുഗീസ് , സെൻട്രൽ കമ്മിറ്റി അംഗം കെ ജി സജീവ് , ക്രിസ് വിവിധ അസോസിയേഷൻ ഭാരവാഹികളായ സജി ജേക്കബ് , അനൂപ് എന്നിവർ നേതൃത്വം നൽകി .

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Thursday 24 May 2018 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW