Thursday, September 13, 2018 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 02.25 AM

യഥാര്‍ഥ സമാധാനത്തിനു ശ്രമം തുടരും: പാത്രിയര്‍ക്കീസ്‌ ബാവ

uploads/news/2018/05/219662/re5.jpg

മഞ്ഞിനിക്കര: ആയിരം തവണ പരാജയപ്പെട്ടാലും സഭയില്‍ സമാധാനമുണ്ടാക്കുകയെന്ന ശ്രമത്തില്‍നിന്നു വ്യതിചലിക്കില്ലെന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. മഞ്ഞനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ ഇടപെടലിലൂടെമാത്രമേ ഇന്നത്തെ നിലയില്‍ സമാധാനം കൈവരിക്കാനാകു. പ്രാര്‍ഥനയിലൂടെ യഥാര്‍ഥ സമാധാനം കൈവരിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. ഇതിനായി നിരന്തര പരിശ്രമത്തിന്‌ ഇടയന്മാര്‍ക്കു ദൗത്യമുണ്ട്‌. യഥാര്‍ഥ സമാധാനം ഉണ്ടാക്കാനുള്ള ശ്രമം തുടരും. പാത്രിയര്‍ക്കീസ്‌ ബാവ ആയ നാള്‍ മുതല്‍ ഈ ശ്രമം ആരംഭിച്ചതാണ്‌. എത്രതവണ പരാജയപ്പെട്ടാലും ഇതു തുടര്‍ന്നു കൊണ്ടിരിക്കുമെന്നും ബാവ പറഞ്ഞു. സംഭാഷണങ്ങളിലൂടെ സമാധാനത്തിന്റെ പാത തെളിഞ്ഞേക്കാം. വിട്ടുവീഴ്‌ചയ്‌ക്കു തയാറായെങ്കിലേ ഇതു പൂര്‍ണമാകുകയുള്ളൂ. ദൈവത്തിന്റെ നടത്തിപ്പ്‌ സഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹത്തോടെയുള്ള ഇടപെടലാണ്‌ വേണ്ടത്‌. നമ്മുടെ അടിത്തറയും അസ്‌തിത്വവും അന്തസും അടിയറവുവച്ചുകൊണ്ടുള്ള സമാധാനത്തിനു തയാറാകില്ല-അദ്ദേഹം പറഞ്ഞു.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ സന്ദേശം നല്‍കി. ജുഡീഷ്യറി ഇന്ത്യയില്‍ വിമര്‍ശനത്തിനു വിധേയമാകണമെന്ന അഭിപ്രായം കോടതികളില്‍നിന്നു തന്നെയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നെതന്നു കാതോലിക്കാ ബാവ പറഞ്ഞു. കോടതി വിധികള്‍ നോക്കിയല്ല, ക്രിസ്‌തുവിനെ നോക്കിയാണ്‌ സഭാ സമൂഹം നീങ്ങേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഞ്ഞനിക്കരയിലെത്തിയ പാത്രിയര്‍ക്കീസ്‌ ബാവയെ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്കൊപ്പമെത്തിയ മാര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സലിബ, മാര്‍ തിമോത്തിയോസ്‌ മത്താ അല്‍ഖുറി, യല്‍ദോ മാര്‍ തീത്തോസ്‌, ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌ എന്നിവരും സന്നിഹിതരായിരുന്നു.

Ads by Google
Thursday 24 May 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW