Monday, September 10, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 08.30 PM

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി വരുന്നു!

uploads/news/2018/05/219463/19.jpg

ദൂബായ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേയ്ക്ക് അടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മെക്കുനു എന്നു പേരിട്ട കൊടുങ്കറ്റ് ദോഫാര്‍, അല്‍ വുസ്ത എന്നിവിടങ്ങളിലാണ് ബാധിക്കുക. സലാല തീരത്തു നിന്ന് 900 കിലോമീറ്റര്‍ അകലെയാണു കാറ്റുള്ളത് എന്ന് പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍ കാറ്റിന്റെ ഭാഗമായുള്ള മേഘമേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലയാണ് ഉള്ളത്.

അധികൃര്‍ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫര്‍, അല്‍വുസ്ത എന്നിവിടങ്ങളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ച്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്ത് എത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും മിന്നലോടു കൂടിയ കൊടുങ്കാറ്റിനോ സാധ്യതയുണ്ട്. മെക്കുനുവിനെ നേരിടാന്‍ എല്ല മുന്‍കരുതലുകളും സിവില്‍ ഏവിയേഷന്‍ വിഭാഗം ചെയ്തു കഴിഞ്ഞു. മേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എത്തിവ ഉറപ്പുവരുത്താനുള്ള നിര്‍ദേശവും നല്‍കിട്ടുണ്ട്.

Ads by Google
Wednesday 23 May 2018 08.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW