Saturday, July 06, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 02.20 PM

വിവാദങ്ങള്‍ ഒഴിയാത്ത നായകന്‍

uploads/news/2018/05/219399/ChitChatSalmankhan230518.jpg

അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെടുന്നതായി ജഡ്ജി അറിയിച്ചപ്പോള്‍ ആദ്യം നടുങ്ങിയത് ഹോളിവുഡ് സാമ്രാജ്യമായിരുന്നു. ഇങ്ങനെയൊരു ദീര്‍ഘകാല തടവറ ജീവിതം ഒരിടിത്തീ പോലെ തന്റെ മേല്‍ പതിക്കുമെന്ന് സാല്‍മാന്‍ ഖാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നതല്ല.

ശിക്ഷ രണ്ടുവര്‍ഷമായി കുറയ്ക്കാന്‍ സല്‍മാന്റെ വക്കീല്‍ നീതിപതിയോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. മുഖം കുനിച്ച് കണ്ണീര്‍ വാര്‍ത്ത സല്‍മാനെ സഹോദരിമാരായ അര്‍ഹിതയും അല്‍വിറയും കൂടി സാന്ത്വനിപ്പിക്കുകയുണ്ടായി.

പ്രത്യേക ജയില്‍


പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബാലത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ 2013-ല്‍ അറസ്റ്റ് ചെയ്ത കുപ്രസിദ്ധ സ്വാമി ആചാരം ബാബുവിനെ ജോത്പൂര് ജയിലില്‍ ഒറ്റപ്പെട്ട മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്തുള്ള മറ്റൊരു ഒറ്റപ്പെട്ട മുറിയിലാണ് സല്‍മാനെയും പാര്‍പ്പിച്ചിട്ടുള്ളത്.
uploads/news/2018/05/219399/ChitChatSalmankhan230518c.jpg

600 കോടി രൂപ മുതല്‍മുടക്ക്


സല്‍മാന്‍ തത്സമയം 'റൈസ് 3' എന്ന പടത്തില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ പടത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അനില്‍ കപൂര്‍, ബോബി ദേവന്‍, ഡെയ്‌സി ഷാ എന്നിവരാണ് അഭിനേതാക്കള്‍. 100 കോടിയിലേറെ ബജറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പടത്തിന്റെ നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നതും സല്‍മാനാണ്.

ഈ പടം കൂടാതെ ഭാരത് എന്ന പടത്തിലും സാല്‍മാന്‍ അഭിനയിച്ചുവരുകയാണ്. അതുപോലെ തബങ്ക് 3, കിക്ക് 2 എന്നീ പടങ്ങളിലും അഭിനയിക്കാന്‍ സല്‍മാന്‍ കരാറായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

ഇതിനിടെ 'ദസ് കാ ദം' എന്ന ഒരു ടി.വി. പരിപാടി നടത്താനും സല്‍മാന്‍ ഉദ്ദേശിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സല്‍മാനെ വിശ്വസിച്ചു മാത്രമായി സിനിമാ നിര്‍മ്മാതാക്കള്‍ 600 കോടിയിലേറെ രൂപ മുതല്‍മുടക്കി എന്നാണ് പറയപ്പെടുന്നത്.

അന്നും ഇന്നും വിവാദനായകന്‍


രേഖ-ഫാറൂഖ് ഷേഖ് അഭിനയിച്ച 'ബീവി ഹോ ദോ ഐസി' എന്ന സിനിമയില്‍ ഒരു സഹനടനായി രംഗപ്രവേശം ചെയ്ത സല്‍മാന്‍ ഖാന്‍ 'മൈ നേ പ്യാര്‍ ക്യാ' എന്ന പടത്തില്‍ കഥാനായകനായി പ്രത്യക്ഷപ്പെടുകയുണ്ടായി ഈ ഒരൊറ്റപ്പടമായിരുന്നു സല്‍മാന്‍ ഖാനെ ബോളിവുഡിലെ ഏകാധിപതിയാക്കി മാറ്റിയതും.

ആ പടത്തിന്റെ അത്യുജ്ജ്വലമായ വിജയം സല്‍മാനെ നമ്പര്‍വണ്‍ താരമാക്കുകയും ചെയ്തു. സിനിമ മൂലം തനിക്കു ലഭിച്ച പ്രകീര്‍ത്തി പക്ഷേ സല്‍മാന്‍ സല്‍മാനല്ലാതായി മാറുകയായിരുന്നു ചെയ്തത്. അപ്പോഴേയ്ക്കും സല്‍മാനെ പ്രണയിക്കുന്ന നടിമാരുടെ എണ്ണം പെരുകുകയായിരുന്നു.

uploads/news/2018/05/219399/ChitChatSalmankhan230518a.jpg

എല്ലാ പേരിലും തൃപ്തിപ്പെടാതെ ഇയാള്‍, ലോകസുന്ദരിയായ ഐശ്വര്യാ റായിയുമായി കൂട്ടുകൂടുകയായിരുന്നു അന്ന്. ഇവര്‍ പരസ്പരം മത്സരിച്ച് പ്രണയിക്കുകയായിരുന്നു. ഈ പ്രണയം അന്ന് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ചര്‍ച്ചകളും വിവാദങ്ങളും കത്തിനില്‍ക്കുമ്പോള്‍ ഐശ്വര്യയും സല്‍മാനും തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കെ സല്‍മാന്റെ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ ഐശ്വര്യ കണ്ടുപിടിക്കുകയായിരുന്നു. കാരണം ഐശ്വര്യയെ മടുത്തപ്പോള്‍ പുതിയ ഇരകളെ തേടുകയായിരുന്നു. അപ്പോഴേയ്ക്കും ഇയാള്‍ തനിക്ക് ഇനി പറ്റിയതല്ലെന്ന് ഐശ്വര്യ തീരുമാനിച്ചു.

ഒടുവില്‍ അവര്‍ ക്രമേണ അകലുകയാണുണ്ടായത. ഈ നടപടിയില്‍ സാല്‍മാന് പ്രതികാരം തോന്നി. ലോകസുന്ദരി കൈവിട്ടു പോകുമോ എന്ന ഉത്കണ്ഠയും മനസിലുണ്ട്.

ഈ സന്ദര്‍ഭത്തില്‍ പലതവണ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച് ഐശ്വര്യയുടെ വീട്ടിലെത്തി കതകിന് മുട്ടി ശല്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2002-ല്‍ ഐശ്വര്യയുടെ മാതാപിതാക്കള്‍ സാല്‍മാനെതിരായി തങ്ങളുടെ മകള്‍ക്ക് വധഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കി.

മറ്റൊരു ദിവസം സല്‍മാന്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവിടെനിന്നും മദ്യപിച്ച് സ്വന്തം കാറില്‍ മടങ്ങുകയായിരുന്നു. അപ്പോള്‍ ബാന്ദ്രയിലെ പാതയോരത്ത് ഉറങ്ങിക്കിടന്നിരുന്ന ചില തൊഴിലാളികളുടെ മേല്‍ കാര്‍ കയറ്റി വന്‍ ദുരന്തത്തിന് വഴിയൊരുക്കുകയുണ്ടായി.

ഈ സംഭവത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ജാമ്യത്തില്‍ പുറത്തു വരുകയും പിന്നീട് ഈ കേസില്‍ വെറുതെ വിടുകയും ചെയ്തു.

uploads/news/2018/05/219399/ChitChatSalmankhan230518b.jpg

പിന്നീടാണ് ബ്രിട്ടീഷ് ഇന്ത്യക്കാരി കത്രീനാ കൈഫ് സല്‍മാന്റെ ജീവിതത്തിലെത്തുന്നത്. കത്രീനാ കൈഫ് ജീവന്‍ കൊടുത്തും സല്‍മാനെ പ്രണയിച്ചവളാണ്. സല്‍മാന്‍ അങ്ങോട്ടും. ഒരുദിവസം കത്രീനയുടെ ജന്മദിനാഘോഷ വേളയില്‍ നടന്‍ ഷാരൂഖ് ഖാനുമായി സല്‍മാന്‍ ഖാന്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാക്കുകയും സല്‍മാന്‍ ഷാരൂഖിനെ ഒരുപാട് ചീത്ത പറയുകയും ചെയ്തു. ഇതിനിടെ ഐശ്വര്യാ നടന്‍ വിവേക് ഒബ്‌റോയിയുടെ ഇഷ്ടക്കാരിയായിക്കഴിഞ്ഞിരുന്നു.

ഇതറിഞ്ഞ സല്‍മാന്‍ വിവേകിനെ വധിക്കാന്‍ പോലും ശ്രമിച്ചെന്ന് അരോപണങ്ങളുണ്ടായി . ഏതായും എടുത്തുചാട്ടങ്ങള്‍ക്കെല്ലാമൊടുവില്‍ തെരുവില്‍ നിന്നെടുത്തുവളര്‍ത്തിയ പെങ്ങളുടെ കല്യാണം ആഘോഷമായി നടത്തുക കൂടാതെ സര്‍മാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ ശിക്ഷ.

-ഏയെസ് ആലങ്കോട്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW