Sunday, February 17, 2019 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 10.31 AM

12 വര്‍ഷമായി പ്രസവം നിരോധിച്ച നാട്ടില്‍ യുവതി പ്രസവിച്ചു, ഗര്‍ഭിണിയാണ് എന്ന് അറിയാതെ: കുളിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനു തുടര്‍ന്നായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്

uploads/news/2018/05/219366/9.jpg

യുനെസ്‌കോയുടെ പൈതൃക പട്ടിയില്‍ ഇടം പിടിച്ചിട്ടുള്ള ഫെര്‍ണാണ്ടോ ഡി നൊറോണ എന്ന ദ്വീപില്‍ കഴിഞ്ഞ 12 വര്‍ഷമായി പ്രസവം നിരോധിച്ചിരിക്കുകയാണ്. ദ്വീപിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യ കണക്കിലെടുത്താണു പ്രസവം നിരോധിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം 12 വര്‍ഷങ്ങള്‍ക്കു ശേഷം ദ്വീപില്‍ ഒരു കുഞ്ഞു ജനിച്ചു. ഒരു പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്. കുളിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയതിനു പിന്നാലെ പ്രസവിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. താന്‍ ഗര്‍ഭിണയാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇവരുടെ വാദം.

uploads/news/2018/05/219366/8.jpg

വര്‍ഷങ്ങളായി പ്രസവം നിരോധിച്ചിരുന്നതിനാല്‍ ദ്വീപില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഗര്‍ഭിണികളെ ശുശ്രുഷിക്കാനോ പ്രസവം എടുക്കുന്നതിനോ ആവശ്യമായ സൗകര്യം ഇവിടെ ലഭ്യമല്ല. അതുകൊണ്ടു തന്നെ യുവതി വീട്ടിലാണു കുഞ്ഞിന് ജന്മം നല്‍കിയത്. 12 വര്‍ഷത്തിനു ശേഷം ജനിച്ച കുഞ്ഞിനെ ശുശ്രൂഷക്കാനായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ദ്വീപ് കണ്ടെത്തിയത് എന്നു പറയുന്നു. 3000 താഴെ മാത്രമായിരുന്നു ദ്വീപിലെ ജനസംഖ്യ. ടൂറിസ്റ്റുകളുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഫെര്‍ണാണ്ടോ ഡി നൊറോണ ദ്വീപ്.

Ads by Google
Wednesday 23 May 2018 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW