Thursday, July 18, 2019 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 02.18 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ തീയതി

മേയ്‌ 25ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. മാത്തമാറ്റിക്‌സ് (സി.എസ്‌.എസ്‌., 2016 അഡ്‌മിഷന്‍ റഗുലര്‍/2013, 2014 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) - അനലിറ്റിക്‌ നമ്പര്‍ തിയറി എന്ന പേപ്പറിന്റെ പരീക്ഷ ജൂണ്‍ 20ന്‌ നടത്താന്‍ പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാ തീയതി

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എജ്യൂക്കേഷന്‍ നടത്തുന്ന മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ./ബി.കോം (2016 അഡ്‌മിഷന്‍ - സി.ബി.സി.എസ്‌.എസ്‌. - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 5, ജൂണ്‍ 27 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പി.എച്ച്‌.ഡി. പ്രവേശന പരീക്ഷ

പി.എച്ച്‌.ഡി. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയ്‌ക്ക് ഇന്ന്‌ (മെയ്‌ 23) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അപേക്ഷയുടെ പകര്‍പ്പ്‌ മെയ്‌ 25ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്ക്‌ മുമ്പായി സര്‍വ്വകാശാലയിലെ പി.എച്ച്‌.ഡി. സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. ബയോടെക്‌നോളജി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 4 വരെ അപേക്ഷിക്കാം.
2017 സെപ്‌റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ്‌ സപ്ലിമെന്ററി (2015 അഡ്‌മിഷന്‍ 2015ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 4 വരെ അപേക്ഷിക്കാം.
2017 സെപ്‌റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

കേരള

സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ഹാജരാകണം

മൂന്നാം സെമസ്‌റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്കായി അപേക്ഷിച്ചവര്‍ നാളെ മുതല്‍ 31 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ ഹാള്‍ടിക്കറ്റുമായി പുന:പരിശോധനാ വിഭാഗത്തില്‍(ഇ.ജെ.1സെക്ഷന്‍)ഹാജരാകണം.
വൈവ പരീക്ഷ

നാലാം സെമസ്‌റ്റര്‍ എം എ അറബിക്‌ (സി എസ്‌ എസ്‌) (2016-2018 ബാച്ച്‌)
വിദ്യാര്‍ത്ഥികളുടെ വൈവ പരീക്ഷ കാര്യവട്ടം അറബിക്‌ പഠനവകുപ്പില്‍ വച്ച്‌ 28 ന്‌ രാവിലെ 10 നു നടക്കും.

എം.എ, എം.എസ്‌. സി ഫലം

രണ്ടാം സെമസ്‌റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍, തമിഴ്‌, ഹിന്ദി, ഇസ്ലാമിക്‌ ഹിസ്‌റ്ററി, എം.എസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, കെമിസ്‌ട്രി, മെഡിസിനല്‍ കെമിസ്‌ട്രി, അനലിറ്റിക്കല്‍ കെമിസ്‌ട്രി, അപ്ലൈഡ്‌ കെമിസ്‌ട്രി എന്നീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എ ഫലം

2017 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.എ പരീക്ഷാഫലം ( എഫ്‌.ഡി.പി- സി.ബി.സി.എസ്‌) (2010 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌/2011,2012 അഡ്‌മിഷന്‍ സപ്ലിമെന്ററി) വെബ്‌സൈറ്റില്‍ ലഭിക്കും. സൂക്ഷ്‌മ പരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ 11 വരെ അപേക്ഷിക്കാം.

Ads by Google
Wednesday 23 May 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW