Sunday, August 18, 2019 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 03.28 PM

ഗ്ലാമര്‍ കടന്ന് ഗൃഹപ്രവേശം

uploads/news/2018/05/219101/CiniINWSoniyaagrval220518.jpg

ഒരുകാലത്ത് തെന്നിന്ത്യയില്‍ ഡിമാന്റുള്ള താരമായിരുന്നു സോണിയാ അഗര്‍വാള്‍. ഗ്ലാമറും നടനവൈഭവും ഒരുപോലെ ഒത്തുചേര്‍ന്ന നായിക ഫാഷന്‍ ഷോകളിലൂടെ അഭിനയവഴിയിലേക്ക് കടന്നുവന്ന സോണിയ ധനുഷിന്റെ നായികയായി 'കാതല്‍ കൊണ്ടേന്‍'എനന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. വിജയ് നായകനായ 'മധുരൈ'യിലൂടെ കൂടുതല്‍ ജനപ്രീതി നേടി.

മുപ്പതോളം തമിഴ് സിനിമകളില്‍ ശ്രദ്ധേയമായകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സോണിയ തെലുങ്കിലും കന്നടത്തിലും മലയാളത്തിലും സാന്നിധ്യം തെളിയിച്ചു. 'ഗൃഹപ്രവേശം' എന്ന ചിത്രത്തില്‍ മുകേഷിന്റെ നായികയായി.

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാ പ്യാരിയില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടു. വിനു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന തീറ്റ റപ്പായിയെന്ന ചിത്രത്തില്‍ മേരിക്കുട്ടിയെന്ന കേന്ദ്രകഥാപാത്രമായി മലയാളത്തില്‍ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് സോണിയ.

? തീറ്റ റപ്പായിയിലെ കഥാപാത്രത്തെക്കുറിച്ച്.


ഠ കൊച്ചുത്രേസ്യായെന്ന ബോള്‍ഡായ കഥാപാത്രമാണ്. കുടുംബത്തിന്റെ മൊത്തം ഭാരം ഏറ്റെടുത്ത് പാറമടയില്‍ ജോലി ചെയ്തു ജീവിക്കുന്ന കൊച്ചുത്രേസ്യ ഞാന്‍ ഇതേവ െചെയ്ത് വേഷങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.

കഥപറഞ്ഞപ്പോള്‍ തന്നെ കൊച്ചുത്രേസ്യയെ എനിക്കൊരുപാട് ഇഷ്ടമായി തീറ്റ റപ്പായിയിലെ കൊച്ചുത്രേസ്യയെ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

? മലയാളത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണോ...


ഠ അതെ, മലയാളം എനിക്കിഷ്ടമാണ്. തമിഴില്‍ തിരക്കുള്ളപ്പോഴാണ് മുകേഷിന്റെ നായികയായി ഗൃഹപ്രവേശത്തില്‍ അഭിനയിക്കുന്നത്. മമ്മൂക്കയെയും ലാലേട്ടനെയും അറിയാമെന്നല്ലാതെ അവരോടൊപ്പം അഭിനയിച്ചിട്ടില്ല.

അടുത്തിടെ ലോയ്ഡിന്റെ പരസ്യത്തില്‍ ലാലേട്ടന്റെ ഭാര്യയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയെ സെലിബ്രിറ്റി ക്രിക്കറ്റ് ചടങ്ങില്‍വച്ച് കണ്ടിരുന്നു. ഈ ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. മലയാള സിനിമയോടുള്ള ഇഷ്ടംകൊണ്ടാണ് ജമ്‌നാ പ്യാരിയില്‍ ഗാനരംഗത്ത് മാത്രമായി അഭിനയിച്ചതും.

uploads/news/2018/05/219101/CiniINWSoniyaagrval220518c.jpg

? മലയാളത്തില്‍ പുത്തന്‍ കൂറ്റുകാരുടെ സിനിമകള്‍ കാണാറുണ്ടോ...


ഠ പുറത്തിറങ്ങുന്ന സിനിമകള്‍ കാണാറുണ്ട്. മലയാളത്തില്‍ ഒരുപാട് ചെറുപ്പക്കാരായ ടെക്‌നീഷ്യന്മാരുണ്ട്. അവരുടെ ഫിലിം മേക്കിങ് രീതി ഇഷ്ടമാണ്.

മലയാളത്തെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയമാക്കുന്നത് സ്‌ട്രോങ്ങായ സ്‌ക്രിപ്റ്റാണെന്നാണ് എന്റെ വിശ്വാസം. സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധമുള്ള പ്രമേയങ്ങളാണ് മലയാളത്തെ പ്രിയപ്പെട്ടതാക്കുന്നത്.

? മലയാളത്തില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ ആഗ്രഹം തോന്നാന്‍ കാരണം.


ഠ ദക്ഷിണേന്ത്യയില്‍ ധാരാളം സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചെങ്കിലും എനിക്കൊരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്നത് ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണ്.

പ്രേക്ഷക മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്കേ കഴിയൂ. മലയാളത്തില്‍ അത്തരമൊരു അവസരം എനിക്ക് ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

? ഇന്നലെകളെക്കുറിച്ച്...


ഠ സുഭാഷ് അഗര്‍വാളിന്റയും ആഷാ റാണിയുടെയും മകളായി പഞ്ചാബിലാണ് ജനിച്ചത്. ചണ്ഡീഗഢിലെ ഡി.എ.വി. സ്‌കൂളിലും സെന്റ് സേവ്യര്‍ കോളജിലുമാണ് ഞാന്‍ പഠിച്ചത്. പഠിക്കുമ്പോള്‍ നൃത്തമത്സരങ്ങളിലും ഫാഷന്‍ ഷോയിലും പങ്കെടുത്തിരുന്നു.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് 1996-ല്‍ മിസ പഞ്ച് കുലയായി. 1998-ല്‍ മിസ് നോര്‍ത്തിന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മുംബൈയില്‍ സീ.ടി.വി നടത്തിയ ഓഡിഷനില്‍ ആയിരം പെണ്‍കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത് ആറുപേരില്‍ ഒരാളായി. സീ.ടി.വി. ഗ്രൂപ്പില്‍ ചേര്‍ന്നതോടെ അവിടെത്തന്നെ ആക്ടിംഗ് ക്ലാസില്‍ ചേര്‍ന്നു.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റ റോഷന്‍ തനേജയുടെ കീഴിലാണ് ഞാന്‍ ആക്ടിംഗ് പഠിച്ചത്. ലോറിയെന്ന പഞ്ചാബി സീരിയലിലെ അഭിനയം കുടുംബ സദസ്സുകളില്‍ എനിക്ക് പ്രശസ്തി നേടിത്തന്നു. സിനിമയില്‍ ധാരാളം ഓഫറുകള്‍ വന്നെങ്കിലും സീ.ടി.വി. ഗ്രൂപ്പിലായതിനാല്‍ പരിമിതികള്‍ ഉണ്ടായിരുന്നു. അങ്ങനെ ഞാന്‍ സീ.ടി.വി. ഗ്രൂപ്പ് വിട്ടു.

uploads/news/2018/05/219101/CiniINWSoniyaagrval220518a.jpg

? സിനിമയിലേക്ക് കടന്നുവന്നത്...


ഠ രാമനായിഡു നായകനായ 'നീ പ്രേമ കൈദി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വന്നത്. പിന്നീട് ചന്തുവെന്ന കന്നട ചിത്രത്തില്‍ സുദീഷിന്റെ നായികയായി. ധനുഷിന്റ നായികയായി. ശെല്‍വരാഘവന്റെ കാതല്‍ കൊണ്ടേന്‍ ആണ് എന്നെ താരമാക്കിയത്. പിന്നീട് വിജയ്്‌യുടെ നായികയായി മധുരൈ, ദം, സെവന്‍ജി ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍...

? സോണിയയെ സ്വാധീനിച്ച നടിമാര്‍...


ഠ അഭിനയത്തില്‍ ഞാനിന്നും ഇഷ്ടപ്പെടുന്നത് ശ്രീദേവിയെയും മാധുരി ദീക്ഷിതിനെയുമാണ്. ഇവരുടെ ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. ശ്രീദേവിയുടെ 'ചാല്‍ ബാസ്' ആണ് ഏറ്റവുമിഷ്ടം. ശ്രീദേവി മാഡത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിച്ചു. ചെന്നൈയില്‍ ഒരു ചടങ്ങില്‍ വച്ചാണ് ഞാനവരെ പരിചയപ്പെട്ടത്. ഫാനാണ് എന്നു പറഞ്ഞപ്പോള്‍ 'കാതല്‍ കൊണ്ടേന്‍ കണ്ടതോടെ ഞാന്‍ സോണിയയുടെ ഫാനായി' എന്നാണ് അവര്‍ എന്നോടു പറഞ്ഞത്. മാധുരി ദീക്ഷിതിന്റെ തേസാബ്, ഏക് ദോ തീന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരിക്കലും മറക്കാനാവില്ല.

? സിനിമ ഇല്ലാത്തപ്പോള്‍...


ഠ സ്വിമ്മിങ്ങിനാണ് കൂടുതല്‍ സമയം കണ്ടെത്താറുള്ളത്. ക്ലാസിക്കല്‍ നൃത്തം പഠിക്കുന്നുണ്ട്. ധാരാളം യാത്ര ചെയ്യാറുണ്ട്. വ്യത്യസ്തമായ ഭൂപ്രകൃതി എനിക്കിഷ്ടമാണ്...

? കേരളം ഇഷ്ടമാണോ...


ഠ ഫാസില്‍ സാറ് സംവിധാനം ചെയ്ത 'ഒരുനാള്‍ ഒരു കനവ്' എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ഞാനാദ്യം ആലപ്പുഴയിലെത്തിയത്. ഒന്നരമാസത്തോളം ഷൂട്ടിംഗുണ്ടായിരുന്നു. ഒരുദിവസം ഫാസില്‍ സാറിന്റെ വീട്ടിലായിരുന്നു ഷൂട്ടിങ്. മനോഹരമായ ലൊക്കേഷനായിരുന്നു അത്. ഷൂട്ടിങ് കഴിഞ്ഞും രണ്ടുദിവസം ഹൗസ്‌ബോട്ടില്‍ കറങ്ങി. ഹൗസ് ബോട്ടിലെ യാത്ര ഒരിക്കലും മറക്കാനാവില്ല. ഒരുപാട് സ്ഥലങ്ങള്‍ അന്ന് എനിക്കു കാണാന്‍ കഴിഞ്ഞു.
uploads/news/2018/05/219101/CiniINWSoniyaagrval220518b.jpg

? സ്വപ്നവേഷം


ഠ നന്ദിതാ ദാസ് അഭിനയിച്ച കഥാപാത്രങ്ങളില്ലേ. അതിനേക്കാള്‍ ചലഞ്ചുള്ള വളരെ വ്യത്യസ്തതയുള്ള കഥാപാത്രമാണ് എന്റെ മനസ്സിലുള്ളത്.

? പുതിയ ചിത്രങ്ങള്‍...


ഠ മലയാളത്തില്‍ തീറ്റ റപ്പായി കഴിഞ്ഞാല്‍ കന്നടത്തില്‍ രവിചന്ദ്രന്റെ നായികയായി ദശാവതാരമെന്ന ചിത്രത്തില്‍ അഭിനയിക്കും.

-എം.എസ്. ദാസ്

Ads by Google
Tuesday 22 May 2018 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW