Sunday, February 10, 2019 Last Updated 48 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 02.43 PM

ലെക്‌സസ് LX 570 ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

uploads/news/2018/05/219090/autonews220518b.jpg

ലെക്‌സസ് LX 570 ഇന്ത്യൻ വിപണിയിൽ. LX 570 -യുടെ എക്‌സ്‌ഷോറൂം വില 2.32 കോടി രൂപയാണ്. ആഗോള വിപണിയില്‍ ലെക്‌സസിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് LX 570. രാജ്യത്തുടനീളമുള്ള ലെക്‌സസ് ഡീലര്‍ഷിപ്പുകളില്‍ പുതിയ ആഢംബര എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി തുടങ്ങി.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റെ സംവിധാനവും 14 സെന്‍സറുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും അകത്തളിലെ മുഖ്യാകര്‍ഷണങ്ങളാണ്. LX 570 -യില്‍1 9 സ്പീക്കറുകളുള്ള മാര്‍ക്കിന്‍ ലെവിന്‍സണ്‍ ഓഡിയോ സംവിധാനവും ലെക്‌സസ് ഒരുങ്ങുന്നുണ്ട്. ഏഴു സീറ്റര്‍ ആഢംബര എസ്‌യുവിയാണ് ലെക്‌സസ് LX 570.

uploads/news/2018/05/219090/autonews220518b1.jpg

പുതിയ ലെക്‌സസ് LX 570 5.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് എത്തുന്നത്. എഞ്ചിന് 362 bhp കരുത്തും 530 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലെക്‌സസ് LX 570 -യ്ക്ക് 7.7 സെക്കന്‍ഡുകള്‍ മതി. ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ആഢംബര സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ നീളും എസ്‌യുവിയിലെ മറ്റു സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW