Wednesday, November 21, 2018 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 08.56 AM

പച്ചവെള്ളം കുടിക്കരുത്, നിപാ വൈറസ് ബാധയെ ചെറുക്കാന്‍ ഡോ: ഷിനു ശ്യാമളന്റെ നിര്‍ദേശങ്ങള്‍

uploads/news/2018/05/219024/3.jpg

കോഴിക്കോട് പടര്‍ന്നു പിടിക്കുന്ന നിപ വൈറസ് ജനങ്ങളില്‍ ആശങ്കയും പരിഭ്രാന്തിയും പരത്തുകയാണ്. വൈറസിനെ ചെറുക്കാന്‍ പല തരത്തിലുള്ള മുന്‍ കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. നിപാ വൈറസിനെതിരെ ജാഗ്രത നിര്‍ദേശവുമായി ഡോക്ടര്‍ ഷിനുശ്യാമളന്‍. നിപാ എന്ന വൈറസ് ഇല്ല എന്നു പറഞ്ഞു പരത്തരുത് എന്നും വ്യാജ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കരുത് എന്നും ഡോക്ടര്‍ പറയുന്നു. മലേഷ്യയിലെ നിപാ എന്ന് സ്ഥലത്താണു രോഗം ആദ്യ സ്ഥിരീകരിച്ചത്. കേരളത്തില്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ ശ്രവത്തില്‍ നിന്നും ബാധിച്ചത് നിപാ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ രോഗത്തിന് പ്രത്യേക മരുന്നുകള്‍ കണ്ടെത്തിട്ടുമില്ല.

പനി, ചുമ, ജലദോഷം, മയക്കം എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. മറ്റു വൈറസ് പനികളെ അപേക്ഷിച്ച് മരണ നിരക്ക് 70 ശതമാനം വരെ കൂടുതലാണ്. വീട്ടിലെ കിണറ്റിലെ ആണെങ്കിലും പച്ചവെള്ളം കുടിക്കരുത് എന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം എന്നും ഡോക്ടര്‍ പറയുന്നു. പക്ഷികളോ മൃഗങ്ങളോ കടിച്ചതിന്റെ ബാക്കി കഴിക്കാന്‍ പാടില്ല. വവ്വാലില്‍ നിന്നു മറ്റു മൃഗങ്ങളിലേയ്ക്കും മനുഷ്യരില്‍ നിന്നു മനുഷ്യരിലേയ്ക്കും ഇതു പടരാം. വീട്ടിലെ പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ എന്തെങ്കിലും രോഗ ലക്ഷണം തോന്നിയാല്‍ വെറ്റിനറി ഡോക്ടറെ കാണിക്കുക. തുറന്ന കുടങ്ങളില്‍ ശേഖരിച്ച കള്ളു കുടിക്കരുത്. പാചകാവശ്യത്തിനും ഉപയോഗിക്കരുത്. ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ ഗ്ലൗസും ഗൗണും ഉപയോഗിക്കണം എന്നു ഡോക്ടര്‍ പറയുന്നു.

Ads by Google
Tuesday 22 May 2018 08.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW