Friday, September 07, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 08.01 PM

ഡോക്ടര്‍ ചോദിച്ചു കാല്‍വേണോ ജീവന്‍ വേണോ? ഞാന്‍ പറഞ്ഞു ജീവന്‍ മതി, എത്തിട്ട് ക്യാന്‍സറിനെ നോക്കി ഉറക്കെ പറഞ്ഞു നിന്നെ ഞാന്‍ തോല്‍പ്പിക്കുമെട.. ഇത് ഒരു പോരാട്ടത്തിന്റെ കഥ

uploads/news/2018/05/218845/7.jpg

ഏത് രോഗത്തെയും ആത്മധൈര്യം കൊണ്ട് നേരിടണമെന്ന് പറയുകയാണ് നന്ദുവെന്ന യുവാവ്. തിരുവനന്തപുരം സ്വദേശി നന്ദു എന്ന ഇരുപത്തിനാലുകാരന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് നന്ദുവിന്റെ ഒരു കാല്‍ അടുത്തിടെ മുറിച്ചു മാറ്റിയിരുന്നു. ജീവന്‍ വേണോ കാല്‍ വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തിന്. തനിക്ക് ഈ ഭൂമി കാണാന്‍ ജീവിതം മതി എന്ന് പറഞ്ഞു നന്ദു. ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദിയും നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

നന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം....

അതെ എന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു...

എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല ട്ടോ...

പക്ഷെ എനിക്കതില്‍ ദുഃഖമൊന്നും ഇല്ല..

ഞാന്‍ വളരെ സന്തോഷവനാണ്...

ഡോക്ടര്‍ എന്നോട് ചോദിച്ചു കാല്‍ വേണോ അതോ ജീവന്‍ വേണോ എന്ന് ഞാന്‍ സന്തോഷത്തോടെ പറഞ്ഞു ജീവന്‍ മതിയെന്ന്...

ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും...

ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ടില്ല...

ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി..

എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി...

നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങള്‍ എന്നെനോക്കൂ...

എനിക്കൊരു കാലില്ല എന്നിട്ടും ഞാന്‍ ഹാപ്പി ആണ്...

അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ...

ഈ ലോകത്തില്‍ 750 കോടി ആള്‍ക്കാരില്‍ നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ

NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..

ഞാന്‍ ധീരനാണ്

അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകര്‍ന്നു പോകുന്നവര്‍ക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം

ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാന്‍ പാടില്ല..

കൂടാതെ നിസ്സാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങള്‍ വെളിച്ചമാകട്ടെ

ജഗതീശ്വരന്‍ എനിക്ക് തന്ന കര്‍മ്മമാണ് ഇത്

നിങ്ങളുടെ സ്വന്തം നന്ദൂസ്

Ads by Google
Monday 21 May 2018 08.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW