Sunday, August 18, 2019 Last Updated 29 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 11.49 AM

ഉറക്കത്തില്‍ അഗ്നിയെ സ്വപ്നം കാണാറുണ്ടോ? എന്തു സംഭവിക്കും എന്ന് അറിയണ്ടേ !

dreams meaning

ഉറക്കത്തില്‍ സ്വപ്നം കാണാത്തമനുഷ്യരില്ല. നമ്മള്‍ കാണുന്ന സ്വപ്നങ്ങളുടെ ഫലങ്ങളെക്കുറിച്ചുളളതാണ് ഈ പംക്തി.

അഗ്നി

1. തുടരെ തുടരെ സ്വപ്നത്തില്‍ അഗ്നി കാണുന്നവര്‍ കോപിഷ്ഠന്മാരായിരിക്കും. അഗ്നിയെ കാണുന്നത് നല്ലതാണ്.

2. വ്യാധിമൂലം ദുരിതമനുഭവിക്കുന്നവര്‍, അഗ്നി എരിയുന്നതായി കണ്ടാല്‍ പെട്ടെന്ന് രോഗമുക്തിയുണ്ടാകും. അല്ലാത്തവര്‍ക്ക് ധനലാഭമാണ് ഫലം.

3. തീവെട്ടി, പ്രകാശത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് ഇവ കണ്ടാല്‍ കാര്യസിദ്ധി, സന്താനങ്ങള്‍ക്ക് ശോഭനമായ ഭാവി, വിവാഹപ്രാപ്തി, സല്‍കീര്‍ത്തി മുതലായവ ലഭിക്കും.

4. മറ്റൊരാള്‍ തനിക്കുവേണ്ടി വിളക്കുപിടിക്കുന്നതു കണ്ടാല്‍ ശത്രുക്കള്‍ക്ക് നാശം സംഭവിക്കുകയും തനിക്ക് ജയം സിദ്ധിക്കുകയും ചെയ്യും.

5. ഒരു സംഘത്തിന്റെ നടുവില്‍ താന്‍ വിളക്ക്, തീവെട്ടി ഇവ പിടിച്ചുകൊണ്ടു പോകുന്നതായി കണ്ടാല്‍ നല്ലകീര്‍ത്തി ലഭിക്കും.

6. മങ്ങിയതീവെട്ടിയും മങ്ങിയവിളക്കും കാണുന്നത് രോഗഹേതുക്കളാണ്.

കല്ലട പ്രതാപസിംഹന്‍

Ads by Google
Ads by Google
Loading...
TRENDING NOW