Monday, September 10, 2018 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
നൗഷാദ് പുത്തംപുരയില്‍
Monday 21 May 2018 10.24 AM

റമദാന്‍ രാവുകള്‍ക്ക് നിറംപകര്‍ന്ന് പാനൂസ് വിളക്കുകള്‍

റമദാന്‍ ആഘോഷങ്ങളുടെ മധുരങ്ങളാണ് വര്‍ണങ്ങളാല്‍ അലങ്കരിച്ച പാനൂസ് വിളക്കുകള്‍. റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണിത് പൊന്നാനിക്കാര്‍ക്ക്. ഒരുകാലത്ത് പൊന്നാനിയിലെ റമദാന്‍ രാത്രികളെ സമ്പന്നമാക്കിയിരുന്നത് വിവിധയിനം പാനൂസുകളായിരുന്നു.
Ramadan, Panoos lights

പൊന്നാനി: റമദാന്‍ ആഘോഷങ്ങളുടെ മധുരങ്ങളാണ് വര്‍ണങ്ങളാല്‍ അലങ്കരിച്ച പാനൂസ് വിളക്കുകള്‍. റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണിത് പൊന്നാനിക്കാര്‍ക്ക്. ഒരുകാലത്ത് പൊന്നാനിയിലെ റമദാന്‍ രാത്രികളെ സമ്പന്നമാക്കിയിരുന്നത് വിവിധയിനം പാനൂസുകളായിരുന്നു.

മുളച്ചീളുകൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണക്കടലാസ് കൊണ്ട് പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വര്‍ണ വിസ്മയമാണ് പാനൂസുകള്‍. വീടിന് പുറത്തും സ്വീകരണ മുറിയിലും കെട്ടിത്തൂക്കുന്ന പാനൂസുകള്‍ പൊന്നാനിയുടെ നോമ്പലങ്കാരങ്ങളുടെ ഭാഗമാണ്.രണ്ടര പതിറ്റാണ്ട് മുന്‍പ് വരെ മിക്കവീടുകളും പാനൂസുകളാല്‍ അലങ്കരിച്ചാണ് റമദാനെ വരവേറ്റിരുന്നത്.

വര്‍ണക്കടലാസുകൊണ്ട് പൊതിഞ്ഞ മുളച്ചീളുകൊണ്ടുള്ള അകൃതികള്‍ക്കകത്ത് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് വൃത്താകൃതിയില്‍ നിര്‍മിച്ച കുറ്റി സ്ഥാപിക്കും. മെഴുകുതിരി വെട്ടത്തില്‍ ചൂടേല്‍ക്കുമ്പോള്‍ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക. പ്ലാസ്റ്റിക് കടലാസിന് പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകള്‍ മെഴുക്തിരി പ്രകാശത്തില്‍ കുറ്റി തിരിയുമ്പോള്‍ പാനൂസുകള്‍ക്ക് പുറത്ത് വര്‍ണ്ണക്കടലാസുകളില്‍ വലുതായി തെളിയും. ഇത്തരത്തിലുള്ള പാനൂസുകള്‍ അങ്ങാടിയിലാകെ കൊണ്ട് നടക്കുമായിരുന്നു പണ്ട് കാലത്ത്. ഇപ്പോള്‍ നിര്‍മിച്ചു നല്‍കുന്ന പാനൂസുകളില്‍ അധികവും ചെറിയവയാണ്. പാനൂസുകള്‍ നിര്‍മിക്കാന്‍ മാത്രം ചിലരുണ്ടായിരുന്നു പണ്ട്. ഇന്ന് അതെല്ലാം മധുരിക്കുന്ന ഓര്‍മകള്‍ മാത്രമായി.
ഏറെ നേരത്തെ അധ്വാനവും വന്‍ സാമ്പത്തിക ചിലവും പാനൂസ് നിര്‍മിക്കാന്‍ വേണം. ഇപ്പോള്‍ നിര്‍മിക്കുന്ന ചെറിയ ഇനം പാനൂസുകള്‍ക്ക് മുവ്വായിരം രൂപയോളമാണ് ചിലവ്. പഴമയെ അലങ്കാരമായി കാണുന്ന ചിലരാണ് പാനൂസുകളുടെ ഇപ്പോഴത്തെ ആവശ്യക്കാര്‍. റമദാന്‍ നാളില്‍ പൊന്നാനിക്ക് മാത്രമുണ്ടായിരുന്ന ഈ പാനൂസ് അലങ്കാരങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട് ചിലര്‍.അതുകൊണ്ട് തന്നെയാണ് അങ്ങാടിയിലെ ചില വീടുകളില്‍ ഒരു കാലത്തിന്റെ കെടാവിളക്കായി പാനൂസുകള്‍ ഇന്നും വര്‍ണ്ണം പൊഴിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW