Thursday, September 13, 2018 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 02.10 AM

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ നാളെ എത്തും

uploads/news/2018/05/218720/re5.jpg

കൊച്ചി : ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി നാളെയെത്തും. രാവിലെ ഒന്‍പതിനു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചേരുന്ന ബാവയെ ശ്രേഷ്‌ഠ കാതോലിക്കാ ബാവയും മന്ത്രിമാരും മെത്രാപ്പോലീത്തമാരും ചേര്‍ന്നു സ്വീകരിക്കും. സ്‌ഥാനമേറ്റശേഷമുള്ള രണ്ടാം സന്ദര്‍ശനമാണിത്‌.
കടവന്ത്രയിലെ ഒലിവ്‌ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വിശ്രമിച്ചശേഷം പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ രണ്ടിനു ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ സംബന്ധിക്കും. തുടര്‍ന്നു മാധ്യമങ്ങളെ കാണും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ സെന്റ്‌ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു വിശ്വാസി സംഗമം.
മഞ്ഞനിക്കര ദയറയും മലേക്കുരിശ്‌ ദയറയും സന്ദര്‍ശിക്കും. പുത്തന്‍ കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന വര്‍ക്കിങ്‌ കമ്മിറ്റി വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ശ്രേഷ്‌ഠ ബാവ രക്ഷാധികാരിയും ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ചെയര്‍മാനും സഭാ വൈദിക ട്രസ്‌റ്റി പൂവന്തറ മത്തായി കോറെപ്പിസ്‌ക്കോപ്പ, സഭാട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍, കമാന്‍ഡര്‍ പി.പി. തങ്കച്ചന്‍, കമാന്‍ഡര്‍ ടി.യു. കുരുവിള എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമാണ്‌.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍: കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ജനറല്‍ കണ്‍വീനര്‍മാര്‍: ഷെവ. ബിബി ഏബ്രഹാം, ഷെവ. സാജു പട്ട്‌ലാട്ട്‌, ഫൈനാന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍: മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, കണ്‍വീനര്‍മാര്‍: കമാന്‍ഡര്‍ കെ.എ. തോമസ്‌, കമാന്‍ഡര്‍ സി.കെ. ഷാജി, റിസപ്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. വര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, കണ്‍വീനര്‍മാര്‍: ഷെവ.കെ.ഒ. ഏലിയാസ്‌, കമാന്‍ഡര്‍: കെ.ജെ. വര്‍ക്കി, പ്രോഗ്രാം കണ്‍വീനര്‍: തോമസ്‌ മോര്‍ തീമോത്തിയോസ്‌, കണ്‍വീനര്‍മാര്‍: ഷെവ. എം.എ. പൗലോസ്‌, ഷെവ. എ.എം. രാജു, അഡ്വ. ബെഞ്ചമിന്‍ പോള്‍ റിഫ്രഷ്‌മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍: ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കണ്‍വീനര്‍മാര്‍: ഷെവ. ടി.ടി. ജോയി, ഷെവ. ഉമ്മച്ചന്‍ വെങ്കടത്ത്‌, റവന്യൂ മാനേജ്‌മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍: മാത്യൂസ്‌ മോര്‍ അഫ്രേം, കണ്‍വീനര്‍മാര്‍: വര്‍ഗീസ്‌ ജോര്‍ജ്‌ പള്ളിക്കര, ഷിബു തെക്കുംപുറം എന്നിവരാണു മറ്റു ഭാരവാഹികള്‍.

Ads by Google
Monday 21 May 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW