പേരാമ്പ്ര: കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. വവ്വാല്പ്പനിയാണെന്ന അഭ്യൂഹമാണെന്നാണ് ഇപ്പോള്‍ പരക്കുന്നത്. 1998-ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്.
പഴങ്ങള്‍ ഭക്ഷിക്കുന്ന വാവ്വലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവ്വലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്സിന് കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.
എന്നാല്‍ പേരാമ്പ്രയില്‍ കണ്ടെത്തിയത് ഈ പനിയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതു കൊണ്ട് ആളുകളില്‍ അനാവശ്യ ആശങ്ക പടര്‍ത്തരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. പ്രാഥമിക പരിശോധന പൂത്തിയാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കും.
വൈറസ് രോഗം ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. പ്രദേശത്ത് അഞ്ചുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യസാഹചര്യം മുന്‍നിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാനും തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാക്സ് ഫോഴ്സ് രൂപികരിക്കാനും സംസ്ഥാന തലത്തില്‍ കൂടുതല്‍ കണ്ട്രോള് റൂമുകളും തുറക്കും.