Saturday, November 17, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 20 May 2018 08.09 AM

വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്ത എംഎല്‍എയ്ക്ക് ഗ്രേഡ് എസ്.ഐ മര്യാദകെട്ട പെരുമാറ്റം; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

uploads/news/2018/05/218543/police.jpg

കോതമംഗലം: ആന്റണി ജോണ്‍ എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ: കെ. സി. ബോസിനെതിരേ അച്ചടക്ക നടപടി. അദ്ദേഹത്തെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് സ്റ്റേഷനിലേക്കു മാറ്റി. തുടര്‍ന്നു പണീഷ്മെന്റ് റൂള്‍ പ്രകാരം വകുപ്പുതല നടപടിക്കായി എറണാകുളം റേയ്ഞ്ച് ഐ.ജിയെയും ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യെയും ഡി.ജി.പി. ചുമതലപ്പെടുത്തി. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എസ്.ഐയുടെ നടപടിയെ ചോദ്യം ചെയ്തപ്പോഴാണ് എം.എല്‍.എയോട് മോശമായി പെരുമാറിയത്. തങ്കളം-മലയിന്‍കീഴ് ബൈപാസ് റോഡില്‍വച്ചായിരുന്നു സംഭവം.

ടൗണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഭൂരിപക്ഷ വാഹനങ്ങളും ബൈപാസ് റോഡിലൂടെയാണു പോകുന്നത്. എന്നാല്‍ ഇതു മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് പരിഹരിക്കാന്‍ ഇടപെടുന്നതിനു പകരം എസ്.ഐ. കെ.സി. ബോസിന്റെ നേതൃത്വത്തില്‍ ഇതേ ബൈപാസ് റോഡില്‍ മറ്റു വാഹനങ്ങള്‍ക്കു തടസം ഉണ്ടാക്കും വിധം വാഹന പരിശോധന നടത്തിയെന്നാണ് ആരോപണം. എം.എല്‍.എയുടെ പരാതിയിലാണു നടപടി.

Ads by Google
Sunday 20 May 2018 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW