Wednesday, July 17, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 20 May 2018 02.39 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/05/218535/azcha.jpg

അശ്വതി: അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ തരണം ചെയ്യും. കടം നല്‍കിയ പണം തിരികെ ലഭിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കും.

ഭരണി: വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം. ദാമ്പത്യജീവിത സൗഖ്യം. പൊതുപ്രവര്‍ത്തന വിജയം കൈവരിക്കും.

കാര്‍ത്തിക: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്ര വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

രോഹിണി: ബന്ധുജനസഹായം ലഭിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. യാത്രകള്‍വഴി നേട്ടം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്‌. വ്യവഹാര വിജയം, കൃഷിഭൂമിയില്‍ നിന്ന്‌ ധനലാഭം.

മകയിരം: അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. തൊഴില്‍മേഖല ശാന്തമാകും. മുടങ്ങിയ ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. ബന്ധുഗുണം വര്‍ദ്ധിക്കും. കുടുംബസമേത യാത്രകള്‍. ഭൂമിവില്‍പ്പന വാക്കുറപ്പിക്കും. തൊഴില്‍ പരമമായ ഉയര്‍ച്ച. ആരോഗ്യ പുരോഗതി. തൊഴിലില്‍ രംഗത്ത്‌ അനുകൂലമായ സാഹചര്യം.

തിരുവാതിര: പ്രവര്‍ത്തനരംഗത്ത്‌ അന്യരുടെ ഇടപെടല്‍. അനാവശ്യ മനഃസംഘര്‍ഷം. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. സന്താനഗുണം അനുഭവിക്കും.

പുണര്‍തം: ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാവും. അപ്രതീക്ഷിതമായ പ്രതിസന്ധികളെ നേരിടേണ്ടി വരും. പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്‌ഥിതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

പൂയം: അനാവശ്യ യാത്രകള്‍ വേണ്ടിവരും. പൈതൃകസ്വത്ത്‌ ലഭിക്കാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മ്മാണം എന്നിവയ്‌ക്കുള്ള സാഹചര്യമൊരുങ്ങും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ട സ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കാം. വിദ്യാഭ്യാസപരമായി ഉന്നതവിജയം കൈവരിക്കും.

ആയില്യം: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍. പുതിയ ജോലികളില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കും. രോഗദുരിതത്തില്‍ ശമനം. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും.

മകം: തൊഴില്‍രംഗത്ത്‌ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട മേഖലയില്‍ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ബിസിനസില്‍ മികവ്‌ പുലര്‍ത്തും. ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി പിടിപ്പെടാന്‍ സാധ്യത. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ മനഃസംഘര്‍ഷം.

പൂരം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍. സാഹിത്യരംഗത്ത്‌ ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. പ്രമുഖ വ്യക്‌തികളെ പരിചയപ്പെടും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും.

ഉത്രം: അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌. ഇരുചക്ര വാഹനത്തിന്‌ അറ്റകുറ്റപണികള്‍ വേണ്ടിവരും. ഭക്ഷണത്തില്‍ നിന്നുള്ള രോഗബാധാ സാധ്യത. ബന്ധുജന സഹായം പ്രതീക്ഷിക്കാം. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. യാത്രാവേളകളില്‍ ധനനഷ്‌ടം.

അത്തം: പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും. അന്യരെ സഹായിക്കുകവഴി സാമ്പത്തിക ഞെരുക്കം നേരിടും.

ചിത്തിര: വ്യവഹാര വിജയം. ഭൂമിയില്‍ നിന്ന്‌ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തനവിജയം കൈവരിക്കും. ബന്ധുജന സമാഗമം. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. അനാവശ്യ രോഗഭീതി. ബിസിനസ്സില്‍ ധനലാഭം. പൊതുപ്രവര്‍ത്തനത്തില്‍ വിജയം.

ചോതി: പുതിയ വാഹനം വാങ്ങാന്‍ തീരുമാനമെടുക്കും. കഫജന്യ രോഗങ്ങള്‍ പിടിപ്പെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. ഇഷ്‌ട ഭക്ഷണത്തിന്റെ അനുഭവമുണ്ടാകും. മറ്റുള്ളവരുടെ ഇഷ്‌ടത്തിനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരും. സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം.

വിശാഖം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. പൊതുരംഗത്ത്‌ പ്രശസ്‌തി കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. രോഗാവസ്‌ഥയില്‍ നിന്ന്‌ മോചനം. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും.

അനിഴം: മത്സരപരീക്ഷകളില്‍ വിജയം. ധനപരമായ നിയന്ത്രണം പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍, നഷ്‌ടം എന്നിവയുണ്ടാകും.

തൃക്കേട്ട: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തനരംഗത്ത്‌ പ്രശസ്‌തി ലഭിക്കും. മറ്റുള്ളവരുടെ പ്രിയം സമ്പാദിക്കും. വിവാഹാലോചനകളില്‍ തീരുമാനം ഉണ്ടാകും.

മൂലം: ബന്ധുക്കളില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വാരത്തിന്റെ ആദ്യ മൂന്ന്‌ ദിനങ്ങളില്‍ സാന്‌പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികല്‍ നേരിടും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം.

പൂരാടം: രോഗദുരിത ശമനം. വിഷമഘട്ടത്തില്‍ ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം അനുഭവപ്പെടും. വിദേശത്തു നിന്നും നാട്ടില്‌ തിരികെയെത്തും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

ഉത്രാടം : കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധനലാഭം, ജലജന്യ രോഗ സാദ്ധ്യത നിലനില്‍ക്കുന്നു.

തിരുവോണം: വര്‍ദ്ധിച്ചു നിന്ന മാനസിക നിരാശ വിട്ടുമാറും. സൗഹൃദങ്ങളില്‍ ഉലച്ചില്‍. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. സമ്മാനങ്ങള്‍ ലഭിക്കുവാന്‌ ഇടയുള്ള വാരമാണ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‌ വിജയിക്കുവാന്‌ കഠിനശ്രമം വേണ്ടിവരും.

അവിട്ടം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. ബന്ധുജനങ്ങളുടെ അനുകൂലമായ കാര്യങ്ങളില്‍നിന്നും മനസിന്‌ സുഖം ലഭിക്കും. പൊതു പ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും.

ചതയം: വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാകും. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ ശ്രദ്ധിക്കുക. ഒന്നിലധികം മാര്‍ഗങ്ങളില്‍ നിന്ന്‌ ധനലാഭം. മാനസിക പിരിമുറുക്കം ശമിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

പൂരുരുട്ടാതി: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായി ഉയര്‍ന്ന വിജയം കൈവരിക്കും. വിദേശത്തുനിന്നു കഴിയുന്നവര്‍ക്ക്‌ തിരിച്ചെത്തുവാന്‌ സാധിക്കും. കലാ പ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ദ്ധിക്കും. അനാവശ്യ വിവാദങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. സഹോദരഗുണം വര്‍ദ്ധിക്കും .

ഉത്രട്ടാതി: അപ്രതീക്ഷിത ചെലവുകള്‍ നേരിടേണ്ടിവരും. ധനകാര്യ സ്‌ഥാപനങ്ങളില്‌ നിന്ന്‌ കടം വാങ്ങേണ്ടി വരും. യാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കും. ജീവിതപങ്കാളിക്ക്‌ രോഗാരിഷ്‌ടതകള്‍. അനുഭവിച്ചുകൊണ്ടിരുന്ന സുഖ സൗകര്യങ്ങളില്‍ കുറവ്‌ അനുഭവപ്പെടും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

രേവതി: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ലോട്ടറി, ഊഹക്കച്ചവടം എന്നിവയില്‍ ധന നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശ ജോലിക്കുള്ള ശ്രമങ്ങളില്‍ വിജയം. അവിചാരിതമായി പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 20 May 2018 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW