Monday, November 19, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Saturday 19 May 2018 04.37 PM

ചരണ്‍ സിംഗ് മുതല്‍ യെദ്യൂരപ്പ വരെ; വമ്പന്‍മാരെ വീഴ്ത്തിയ വിശ്വാസവോട്ട്, കേരളത്തിലെ 'ഓള്‍വേയ്‌സ് കാസ്റ്റിംഗ് ജോസും'

ഇന്ന് യെദ്യൂരപ്പ പുറത്തുപോയതോടെ മൂന്നു ദിവസം മാത്രം അധികാരത്തിലിരുന്ന ജഗദാംബിക പാലിന് ഒപ്പമായിരിക്കും.
uploads/news/2018/05/218347/leaders.jpg

കോട്ടയം: കൂട്ടുകക്ഷി സര്‍ക്കാരില്‍ രാഷ്ട്രീയ അനിശ്ചിതത്വവും പടലപിണക്കവും വരുമ്പോള്‍ ഭരണാധികാരികള്‍ വിശ്വാസം നേരിടുന്ന സംഭവം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയ സംഭവമല്ല. 1979 മുതല്‍ എട്ട് പ്രധാനമന്ത്രിമാരാണ് അവിശ്വാസം നേരിട്ടത്. അഞ്ചു പേര്‍ രാജിവച്ചൊഴിയുകയോ പരാജയപ്പെടുകയോ ചെയ്തപ്പോള്‍ മൂന്നു പേര്‍ പരീക്ഷണത്തെ വിജയിച്ചു.

1979ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിംഗ് ആണ് ആദ്യം പാര്‍ലമെന്റില്‍ അവിശ്വാസം നേരിട്ടത്. എന്നാല്‍ വോട്ടിന് കാത്ത് നില്‍ക്കാതെ ചരണ്‍ സിംഗ് രാജിവച്ച് ഒഴിയുകയായിരുന്നു. 1989ല്‍ പ്രധാനമന്ത്രിയായ വി.പി സിംഗ് ആണ് പരീക്ഷണം നേരിട്ട രണ്ടാമത്തെ പ്രധാനമന്ത്രി. 1990ല്‍ വിശ്വാസവോട്ട് 142-346ന് പരാജയപ്പെട്ടപ്പോള്‍ വി.പി സിംഗ് പുറത്തുപോയി.

1990ല്‍ വി.പി സിംഗിനു ശേഷം വന്ന ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിശ്വാസം കാത്തു. എന്നാല്‍ അഞ്ചു മാസത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ രാജിവച്ചു. ചാരപ്പണി ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്‍െ.റ നടപടി. 1996ല്‍ അധികാരത്തിലെത്തി ഐക്യമുന്നണിയിലെ ദേവഗൗഡ വിശ്വാസവോട്ട് വിജയിച്ചുവെങ്കിലും 10 മാസത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ പുറത്തുപോയി.

1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലെത്തിയ എ.ബി വാജ്‌പേയ് വിശ്വാസവോട്ടിന് തൊട്ടുമുന്‍പ് 13 ദിവസത്തെ ഭരണം കാഴ്ചവച്ച് രാജിവച്ചൊഴിഞ്ഞു. 1997ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ ഏഴു മാസത്തിനു ശേഷം സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഐ.കെ ഗുജറാളും രാജിവച്ചു.

എ.ബി വാജ്‌പേയ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ ഒരു വോട്ടിന് പരാജയപ്പെട്ട് പുറത്തുപോയി.

സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍, കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ മൂന്നാം തവണയാണ് വിശ്വാസവോട്ട് തേടുന്നത്. 2007ല്‍ അധികാരത്തിലെത്തിയെങ്കിലും ഏതാനും ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാതെ രാജിവച്ചു പോയി. ഇന്ന് വിശ്വാസം നേടാന്‍ കഴിയാ​െ​ത രാജിവച്ചൊഴിഞ്ഞതില്‍ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കയറിപ്പറ്റും. നിലവില്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ജഗദാംബികാ പാല്‍ ആണ് ഈ റെക്കോര്‍ഡിന് ഉടമ.

ഇന്ന് യെദ്യൂരപ്പ പുറത്തുപോയ​തോടെ മൂന്നു ദിവസം മാത്രം അധികാരത്തിലിരുന്ന ജഗദാംബിക പാലിന് ഒപ്പമായിരിക്കും. 1998 ഫെബ്രുവരി 21 മുതല്‍ 23 വരെയാണ് പാല്‍ യു.പി മുഖ്യമന്ത്രിയായിരുന്നത്. ബി.ജെ.പിയുടെ കല്യാണ്‍ സിംഗ് സര്‍ക്കാരിനെ പുറത്താക്കിയാണ് പാല്‍ മുഖ്യമന്ത്രിയായത്. മൂന്നാം ദിവസം അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കിയതോടെ പാലിന്റെ മുഖ്യമന്ത്രി കസേര പോയി. പിന്നീട് ബി.ജെ.പിയില്‍ എത്തിയ പാല്‍ ഇപ്പോള്‍ ലോക്‌സഭാംഗമാണ്.

അഞ്ചു ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന ബിഹാറിലെ സതീഷ് പ്രസാദ് ശര്‍മ്മയും 45 ദിവസം അധികാരത്തിലിരുന്ന കേരളത്തില്‍ സി.എച്ച് മുഹമ്മദ് കോയയുമെല്ലാം ഈ പട്ടികയിലുണ്ട്.

സ്പീക്കറുടെ വോട്ടിലൂടെ അധികാരം നിലനിര്‍ത്തിയ സര്‍ക്കാര്‍ കേരളത്തിലുമുണ്ടായിരുന്നു. 1981-82ല്‍ യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയിരുന്നത് സ്പീക്കര്‍ ആയിരുന്ന എ.സി ജോസ് ആയിരുന്നു. ഇ.കെ നായനാര്‍ സര്‍ക്കാര്‍ താഴെപ്പോയതോടെയാണ് പല കക്ഷികളെ കൂട്ടുപിടിച്ച് കരുണാകരന്‍ സര്‍ക്കാരുണ്ടാക്കിയത്. കക്ഷികളെ പിളര്‍ത്തിയും ചാക്കിട്ടുപിടിച്ചും അധികാരം പിടിച്ചപ്പോള്‍ യു.ഡി.എഫിന് 71 അംഗങ്ങള്‍. എ.സി ജോസ് സ്പീക്കര്‍ ആയതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. സ്പീക്കര്‍ ആയിരുന്നു സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയിരുന്നത്. 80 ദിവസത്തിനുള്ളില്‍ എട്ട് തവണയാണ് എ.സി ജോസ് വോട്ട് ചെയ്തത്.

സര്‍ക്കാര്‍ അവിശ്വാസം നേരിട്ടപ്പോഴായിരുന്നു എ.സി ജോസിന്റെ ആദ്യ വോട്ട്. പിന്നീട് ഗവര്‍ണറുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയത്തിലും വോട്ട് ചെയ്ത് വിജയിപ്പിച്ചു. 1982 മാര്‍ച്ച് 17ന് കേരള കോണ്‍ഗ്രസ് അംഗമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ നിലംപൊത്തി. കരുണാകരന്‍ രാജിവച്ചു. അതുവരെ എ.സി ജോസ് എട്ട് വോട്ടുകള്‍ ചെയ്തു. അങ്ങനെ എ.സി ജോസ് എന്നതിന് ഓള്‍വേയ്‌സ് കാസ്റ്റിംഗ് ജോസ് എന്ന നിര്‍വചനവും ലഭിച്ചു.

Ads by Google
ബീന സെബാസ്റ്റിയന്‍
Saturday 19 May 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW