Sunday, August 12, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.59 PM

ലോകനേതാക്കളെ നോമ്പ് തുറക്കാന്‍ വിളിച്ച് പലസ്തീനി അഭയാര്‍ത്ഥി ബാലന്‍ ; 28 ലക്ഷം പേര്‍ കണ്ട വീഡിയോ

Zain Ramadan 2018

പലസ്തീനി അഭയാര്‍ത്ഥി ബാലന്‍ ലോകനേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം.

അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകക്രമത്തെ കൂടി ഈ കലാസൃഷ്ടി ചോദ്യം ചെയ്യുന്നുണ്ട്. തന്റെ രാജ്യമായ പലസ്തീന്‍ നേരിടുന്ന നിലനില്‍പ് ഭീഷണിയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കള്‍ക്ക് മുന്‍പില്‍ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീഡിയോയുടെ അവസാനം തങ്ങളുടെ ഇഫ്താര്‍ ഫലസ്തീന്റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്ന് കുട്ടി ട്രംപിനോട് വെളിപ്പെടുത്തുന്നുണ്ട്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അല്‍ അഖ്‌സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഹെബ മെഷാരിയുടെതാണ് വരികള്‍. സമീര്‍ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ ബുധനാഴ്ച പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 28 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.

Ads by Google
Saturday 19 May 2018 01.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW