Saturday, August 17, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.24 PM

ആപ്പിൾ ഐഫോണ്‍ ടെന്‍ ഏറ്റവും അധികം വിറ്റഴിയുന്ന സ്മാര്‍ട്‌ഫോണ്‍

apple iphone x best selling smartphone

ആപ്പിളിന്റെ ഐഫോണ്‍ ടെന്‍ ആഗോളതലത്തില്‍ മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്‌ഫോണ്‍ ആണെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 8 പ്ലസ് ആണ് രണ്ടാമത്. ആഗോളതലത്തില്‍ മൂന്നാമതുള്ളത് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ റെഡ്മി 5എ സ്മാര്‍ട്‌ഫോണ്‍ ആണ്. ഇതാദ്യമായാണ് ഷാവോമി ഈ സ്ഥാനത്തെത്തുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൗണ്ടര്‍ പോയിന്റിന്റെ 'മാര്‍ക്കറ്റ് പള്‍സ് ഏപ്രില്‍ എഡിഷന്‍' അനുസരിച്ച്‌ ഐഫോണ്‍ ടെന്‍ 3.4 ശതമാനം വിപണി മൂല്യവുമായി 2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം മുഴുവന്‍ മുന്നിട്ടുനിന്നു. ഐഫോണ്‍ 8 പ്ലസിന്റെ വിപണി മൂല്യം 2.3 ശതമാനമാണ്, ഷാവോമി റെഡ്മി 5എയ്ക്ക് 1.8 ശതമാനമാണ് വിപണി മൂല്യം.

ആഗോള തലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ നാലാമതുള്ളത് ഓപ്പോയുടെ എ83 സ്മാര്‍ട്‌ഫോണ്‍ ആണ്. സാംസങ് എസ്9, എസ്9 പ്ലസ് സ്മാര്‍ട്‌ഫോണുകളാണ് സാംസങിനെ മികച്ച വില്‍പനയുള്ള ഫോണുകളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ സാംസങിന്റെ ഈ സ്മാര്‍ട്‌ഫോണുകളാണ്.

Ads by Google
Ads by Google
Loading...
TRENDING NOW