Saturday, May 19, 2018 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 08.18 AM

പണമിടപാട് സ്ഥാപന ഉടമയും ഭാര്യയും മക്കളും വാടക വീടിനുളളില്‍ മരിച്ചനിലയില്‍ ; മൂവരെയും കൊലപ്പെടുത്തിയശേഷം സിനോജ് ജിവനൊടുക്കി

uploads/news/2018/05/218266/suicide.jpg

കുറവിലങ്ങാട്: പണമിടപാട് സ്ഥാപന ഉടമയായ യുവാവും ഭാര്യയും രണ്ട് മക്കളും വാടക വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിടങ്ങൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂടല്ലൂര്‍ പുലിക്കുന്ന്മുകളേല്‍ പരേതനായ സുകുമാരന്റെ മകന്‍ സിനോജ് (42), ഭാര്യ നിഷ (35) മക്കളായ സൂര്യതേജസ് (12), ശിവതേജസ് (7) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വയലാ കൊശപ്പളളി ഭാഗത്ത് വാഴവേലിക്കടുത്ത് സജീവിന്റെ വീട്ടില്‍ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.

സിനോജിനെ പ്രവേശനമുറിയോട് ചേര്‍ന്നുളള ബാത്ത്്‌റൂമിലും, സൂര്യതേജസിനെ കിടപ്പുമുറിയോട് ചേര്‍ന്നുളള ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചനിലയിലും ഭാര്യ നിഷയെ കിടപ്പുമുറിയിലെ കട്ടിലില്‍ നിന്ന് കഴുത്തില്‍ കയര്‍ ബന്ധിച്ച് ജനല്‍കമ്പിയില്‍ കെട്ടിയനിലയിലും ശിവതേജസ് കിടക്കയില്‍ മരിച്ചനിലയിലുമായിരുന്നു. മൂവരെയും കൊലപ്പെടുത്തിയശേഷം സിനോജ് ജിവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കും ആറിനുമിടയിലാണ് മരണം സംഭവിച്ചത്.

കഴിഞ്ഞദിവസം മരണമടഞ്ഞ സിനോജിന്റെ ബിസിനസ് പങ്കാളിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിഷയുടെ മാതാവും സഹോദരനും എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.30-ഓടെയാണ് ഇരുവരും കട്ടപ്പനയിലേക്ക് മടങ്ങിപ്പോയത്. രാവിലെ ആറുമണിയോടെ കുറവിലങ്ങാട് സ്വദേശിയായ സുഹൃത്ത് കിരണ്‍ സിനോജിന്‍െ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോള്‍ വാതില്‍ തുറക്കാതെ വരുകയും തുടര്‍ന്ന് ജനാല തുറന്ന് നോക്കുമ്പോള്‍ ഇവര്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായരുന്നു. സിനോജ് തയാറാക്കിയതെന്ന് കരുതുന്ന ഒന്നര പേജുളള കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.

കുറവിലങ്ങാട്ടെ ജൂവലറിയില്‍ സ്വര്‍ണപ്പണി ചെയ്തിരുന്ന സിനോജും കൂടല്ലൂര്‍ നിലയ്ക്കല്‍ രാജീവും(അപ്പു-45) ചേര്‍ന്ന് പിനയ്ക്കല്‍ ഫിനാന്‍സ് എന്ന പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു. അഞ്ഞൂറോളം ആളുകള്‍ ഇടപാടുകാരായുളള ചിട്ടിയും നടത്തിവന്നിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം രാജീവ് റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെ സാമ്പത്തിക ബാധ്യത പൂര്‍ണമായും തന്റെ ചുമതലയില്‍ എത്തുകയും കടം വീട്ടാന്‍ മറ്റുമാര്‍ഗമില്ലാതെ വന്നതോടെ ഏകസഹോദരനുള്‍പ്പെടെ അഞ്ചുപേരും മരണത്തിന് കീഴടങ്ങുകയാണെന്നും കത്തില്‍ രേഖപ്പെടുത്തിയിരുന്നതായി പാലാ ഡിെവെ.എസ്.പി പി.ജി വിനോദ്കുമാര്‍ പറഞ്ഞു.

അമിതമായ കടബാധ്യതയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിക്കുന്ന സമയത്ത് ഭിന്നശേഷിക്കാരനായ ഏകസഹോദരന്‍ സിനേഷ് വീടിനുളളില്‍ ഉണ്ടായിരുന്നു. നേരത്തെ ഉറങ്ങാന്‍ കിടന്നതുമൂലം മുറിക്കുളളില്‍ നിന്ന് കതക് പൂട്ടിയതുമൂലമാണ് സിനേഷ് രക്ഷപെട്ടത്. സിനേഷ് ഉള്‍പ്പെടെ അഞ്ചുപേരും മരിക്കാന്‍ പോവുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. സിനോജിന്റെ ചെറുപ്രായത്തില്‍ രോഗം മൂലം മാതാപിതാക്കളായ സുകുമാരനും രാധയും മരണപെട്ടതോടെ മാതൃസഹോദരന്റെ സംരക്ഷണയിലായിരുന്നു സിനോജും സനേഷും കഴിഞ്ഞിരുന്നത്. ഇവരുടെ വീട് നിര്‍മ്മാണം കൂടല്ലൂരില്‍ നടന്നുവരികയായിരുന്നു.

കടപ്ലാമറ്റം മേരിമാതാ ഇംീഷ് മീഡിയം സ്‌കൂളിലെ ഏഴും, മൂന്നും €ാസുകളിലെ വിദ്യാര്‍ഥികളായിരുന്നു സൂര്യതേജസും, ശിവതേജസും. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയില്‍ സംസ്‌കാരം നടത്തി. കട്ടപ്പന നടുവിലേടത്ത് കുടുംബാഗം ശാര്‍ങ്ഗധരന്റെയും വിലാസിനിയുടെയും മകളാണ് നിഷ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW