Friday, September 21, 2018 Last Updated 39 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 08.15 AM

ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു

petrol price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഇന്ന് പെട്രോളിനും ഡീസലിനും യഥാക്രമം 32 പൈസയും 24 പൈസയും വര്‍ദ്ധിച്ച് പെട്രോളിന് ലിറ്ററിന് 80 രൂപയും ഡീസലിന് 73.06 രൂപയുമായി.

കര്‍ണാടക തിരഞ്ഞെടുപ്പ്കാരണം മാറ്റമില്ലാതെ നിന്നിരുന്ന ഇന്ധനവില പിന്നീട് കുതിച്ചകയറുകയായിരുന്നു. തുടര്‍ന്നുള്ള എല്ലാ ദിവസവും വിലവര്‍ദ്ധനവുണ്ടായിരുന്നു. വരും ദിവസങ്ങളിലും വില വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

ക്രൂഡോയില്‍ വിലവര്‍ദ്ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങള്‍. വില താഴ്ന്നുനിന്നപ്പോള്‍ വര്‍ധിപ്പിച്ച നീകുതികള്‍ കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതും വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. വിലയുടെ പകുതിയിലധികവും നികുതിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW