Thursday, November 15, 2018 Last Updated 24 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 07.48 AM

പഞ്ചറായിക്കിടന്ന ലോറിക്കു പിന്നില്‍ ബസ് ഇടിച്ചു കയറി: നിരവധി പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

Bus accident

കളപ്പുര: പഞ്ചറായിക്കിടന്ന ലോറിക്കു പിന്നില്‍ ബസ് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വകാര്യ യാത്രാ ബസാണ് ഇന്നു പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്.

പഞ്ചറായിക്കിടന്ന ലോറിയില്‍ പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കെയാണ് ലോറിക്കു പിന്നിലേക്കു ബസ് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ എമര്‍ജന്‍സി വാതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബസ് വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യാത്രക്കാരെ പുറത്തെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW