Saturday, September 15, 2018 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 07.39 AM

ആ വലിയ മനുഷ്യന്‍, ദേശീയ പ്രസിഡന്റ് നേരിട്ടു സംസാരിക്കും ; ''വലിയ മനുഷ്യന്‍'' അമിത് ഷാ; ബിജെപി നല്‍കുന്നത് കൊതിപ്പിക്കുന്ന പ്രലോഭനങ്ങളെന്ന് കോണ്‍ഗ്രസ്

uploads/news/2018/05/218259/bjp.jpg

ബംഗളുരു/ന്യൂഡല്‍ഹി: ഈ ജീവിതത്തിലുണ്ടാക്കിയതിന്റെ നൂറിരട്ടി സമ്പത്ത്. മന്ത്രിപദം. വമ്പന്മാരുമായുള്ള അടുപ്പം... തങ്ങളുടെ എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി. നല്‍കുന്നതു കൊതിപ്പിക്കുന്ന പ്രലോഭനങ്ങളെന്നു കോണ്‍ഗ്രസ്.

റെയ്ച്ചൂര്‍ റൂറലില്‍ നിന്നു വിജയിച്ച ബസനഗൗഡ ദദ്ദാലിനെ ബി.ജെ.പിയുടെ മുന്‍ മന്ത്രിയും ഖനിവ്യവസായിയുമായ ജി. ജനാര്‍ദന റെഡ്ഡി ഫോണില്‍ വിളിച്ചതിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുമായാണു കോണ്‍ഗ്രസിന്റെ രംഗപ്രവേശം.

സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന ''വലിയ മനുഷ്യന്‍'' അമിത് ഷായാണെന്നു കോണ്‍ഗ്രസ് പറയുന്നു. അതേസമയം, ഇതു വ്യാജമാണെന്നു ബി.ജെ.പി. ആരോപിച്ചു. 2008-ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു ജയിച്ചയാളാണു ദദ്ദാല്‍.

റെഡ്ഡി സഹോദരന്മാര്‍ ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ഘട്ടത്തില്‍ ബി. ശ്രീരാമുലുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബദവര ശ്രമികര റെയ്തര കോണ്‍ഗ്രസ് (ബി.എസ്.ആര്‍) അംഗമായ ദദ്ദാല്‍ ഇപ്പോള്‍ ജയിച്ചതു കോണ്‍ഗ്രസ് ടിക്കറ്റില്‍.

ശബ്ദരേഖ ഇങ്ങനെ...

ഒരു പുരുഷശബ്ദം: തിരക്കിലല്ലെങ്കില്‍ ജനാര്‍ദന്‍ സാഹിബുരു സംസാരിക്കും

ദദ്ദാല്‍: ഫോണ്‍ കൊടുക്കൂ

റെഡ്ഡി: ബസനഗൗഡ, തിരക്കിലാണോ?

ദദ്ദാല്‍: അല്ല, സര്‍.

റെഡ്ഡി: പണ്ടു സംഭവിച്ചതെല്ലാം മറക്കുക. ഈ അര്‍ധരാത്രിയില്‍ ഞാന്‍ പറയുകയാണ്, എനിക്കു നല്ലകാലം തുടങ്ങിയിരിക്കുന്നു. വളച്ചുകെട്ടില്ലാതെ പറയാം. ആ വലിയ മനുഷ്യന്‍, ദേശീയ പ്രസിഡന്റ് നിങ്ങളോടു നേരിട്ടു സംസാരിക്കും. വേണ്ടതെല്ലാം, എന്തു പദവി വേണമെങ്കിലും നേരിട്ട് ആവശ്യപ്പെടാം. നമുക്കു മുന്നോട്ടുപോകാം.

ദദ്ദാല്‍: വേണ്ട സര്‍, സമയം മോശമായപ്പോള്‍ എന്നെ സഹായിച്ചത് അവരാണ്.

റെഡ്ഡി: എനിക്കൊന്നേ പറയാനുള്ളൂ. ബി.എസ്.ആര്‍. കാലം വളരെ മോശമായിരുന്നു. എല്ലാ സാഹചര്യവും എതിരായിരുന്നു. നമുക്കെല്ലാം ഏറെ നഷ്ടമുണ്ടായെന്നതില്‍ രണ്ടഭിപ്രായമില്ല. ഞാന്‍ പറയുന്നതു കേട്ടാല്‍ നിങ്ങള്‍ നൂറിരട്ടി വളരും. ശിവനഗൗഡ നായിക്കില്ലേ, ഞാന്‍ പറഞ്ഞതു കേട്ടപ്പോള്‍ മന്ത്രിയായി. അയാളിപ്പോള്‍ ശക്തനായതും സ്വന്തം കാലില്‍ നില്‍ക്കുന്നതും ഞാന്‍ കാരണമാണ്. രാജു ഗൗഡ വളര്‍ന്നതും ഞാന്‍ കാരണമല്ലേ.

നിങ്ങള്‍ക്കു ദുരിതമുണ്ടായത് നമ്മുടെ മോശം സമയത്താണ്. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ മന്ത്രിയാകും, മനസിലായോ? ആ വലിയ ആള്‍ക്കൊപ്പമിരുത്താം, നേരിട്ടു സംസാരിപ്പിക്കാം. ഈ രാജ്യത്തിന്റെ ഭരണം അവരുടെ െകെയിലാണെന്നത് അറിയില്ലേ. നിങ്ങള്‍ക്ക് ഇപ്പോഴുള്ള സമ്പാദ്യത്തിന്റെ നൂറിരട്ടി തരും.

ദദ്ദാല്‍: ക്ഷമിക്കണം. ഏറെ കഷ്ടത്തിലായ സമയത്ത് അവരാണു ടിക്കറ്റ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അവരെ ചതിക്കാന്‍ പറ്റില്ല. താങ്കളോടു ബഹുമാനവും സ്‌നേഹവുമേയുള്ളൂ... (ഫോണ്‍ കട്ടായി)

Ads by Google
Saturday 19 May 2018 07.39 AM
Ads by Google
Loading...
TRENDING NOW