Friday, May 24, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.18 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ സമയക്രമം

നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. (പി.ജി. സി.എസ്‌.എസ്‌.) പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

എം.കോം പരീക്ഷാ കേന്ദ്രം

മെയ്‌ 24ന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ എം.കോം (പി.ജി. സി.എസ്‌.എസ്‌.) പരീക്ഷയ്‌ക്ക് കവിയൂര്‍ മഹാത്മാഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആര്‍ട്‌സ് കൊമേഴ്‌സ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ തുരുത്തിക്കാട്‌ ബി.എ.എം. കോളേജില്‍ നിന്ന്‌ ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

അപേക്ഷാ തീയതി

അഞ്ചാം സെമസ്‌റ്റര്‍ ബി.വോക്‌ (2015 അഡ്‌മിഷന്‍ റഗുലര്‍/2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 8ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മെയ്‌ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 26 വരെയും സ്വീകരിക്കും.
ആറാം സെമസ്‌റ്റര്‍ ബി.വോക്‌ (2015 അഡ്‌മിഷന്‍ റഗുലര്‍/2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 29ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 5 വരെയും 50 രൂപ പിഴയോടെ 6 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 8 വരെയും സ്വീകരിക്കും.

പ്രാക്‌ടിക്കല്‍

അഞ്ചാം സെമസ്‌റ്റര്‍ ബി.സി.എ. (സി.ബി.സി.എസ്‌.എസ്‌., 2013, 2014 2015 അഡ്‌മിഷന്‍)(പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രം) മേയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മെയ്‌ 30ന്‌ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. പ്രിന്റ്‌ ആന്റ്‌ ഇലക്‌ട്രോണിക്‌സ് ജേര്‍ണലിസം (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 1 വരെ അപേക്ഷിക്കാം.
സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജില്‍ 2017 ആഗസ്‌റ്റ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്‌ (സി.എസ്‌.എസ്‌., പാര്‍ട്ട്‌ ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സിവില്‍ സര്‍വ്വീസ്‌ പരീക്ഷാ പരിശീലനത്തിന്‌ മേയ്‌ 30 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോംഗ്‌ ലേണിംഗില്‍ യു.പി.എസ്‌.സി. സിവില്‍ സര്‍വ്വീസ്‌ പ്രാഥമിക പരീക്ഷാ പരിശീലനത്തിന്‌ ഈപേ സംവിധാനത്തിലൂടെ 200 രൂപ അടച്ച്‌ മെയ്‌ 30 വരെ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. ശനി, ഞായര്‍, മറ്റൊഴിവ്‌ ദിവസങ്ങളിലായാണ്‌ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. റിട്ട. ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബാണ്‌ ഓണററി ഡയറക്‌ടര്‍. ജൂണ്‍ 9ന്‌ നടത്തുന്ന അഭിരുചി എഴുത്തുപരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. വിശദമായ വിജ്‌ഞാപനവും അപേക്ഷാഫോമും www.mgu.ac.in, www.ldlemgu.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731560, 2731724. ഇമെയില്‍: mgulifelonggmail.com

Ads by Google
Saturday 19 May 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW