Thursday, November 15, 2018 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.17 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ? 19.05.2018

uploads/news/2018/05/218256/nithyam.jpg

മേടം - ധനാഗമമാര്‍ണ്മങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും.

ഇടവം - പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ഗുരുസ്‌ഥാനീയര്‍ക്ക്‌ അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്‌ഥിതി നിസ്സാരമായി കാണരുത്‌.

മിഥുനം - ജീവിതത്തിനു വഴിത്തിരിവുണ്ടാവുന്ന കര്‍മമേഖലയില്‍ ഏര്‍പ്പെടും. കഴിവുള്ളവര്‍ക്ക്‌ വേണ്ടവിധം പ്രോത്സാഹനം നല്‍കാനാവും. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്‌.

കര്‍ക്കടകം - മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത്‌ അനിഷ്‌ടങ്ങളെ അതിജീവിക്കുന്നതിന്‌ സഹായകമാവും. വീട്ടില്‍ അതിഥികള്‍ക്കു സാധ്യതയുണ്ട്‌. സുഹൃത്തു ക്കളെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കാനാവും.

ചിങ്ങം - ശുഭാപ്‌തി വിശ്വാസത്താല്‍ കാര്യനിര്‍വഹണശക്‌തി, ഉത്സാഹം എന്നിവ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം.

കന്നി - അപ്രതീക്ഷിതമായി ചില നേതൃസ്‌ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സഹോദരങ്ങളില്‍ നിന്ന്‌ ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മാതാപിതാക്കളില്‍ നിന്ന്‌ പ്രോത്സാഹനം വര്‍ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്‌ഥമാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസം വര്‍ധിക്കും.

തുലാം - വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യത്തില്‍ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്‌.

വൃശ്‌ചികം - കലാ കായികരംഗത്ത്‌ മികവ്‌ വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്‌. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും.

ധനു - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. അധികാരപരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്‍ക്കാലികമായ ജോലിക്കു സാധ്യതയുണ്ട്‌. അപ്രതീക്ഷിതമായി ചില നേതൃസ്‌ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

മകരം - കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴില്‍ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കുന്നത്‌ അപകടകരമാവും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ഉണ്ടാവും.

കുംഭം - തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വസ്‌തുവകകളില്‍ നിന്ന്‌ ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യകാര്യ ത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കും.

മീനം - വിദ്യാര്‍ത്ഥികള്‍ക്ക്‌ ചെറിയ തടസ്സങ്ങളെ നേരിടേണ്ടിവരും. കര്‍മരംഗത്ത്‌ നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്‌തുക്കള്‍ അധീനതയില്‍ വന്നുചേരും.

അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 19 May 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW