Tuesday, February 12, 2019 Last Updated 48 Min 21 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Saturday 19 May 2018 02.14 AM

കേള്‍ക്കുന്നതെല്ലാം അരുതാത്ത വാര്‍ത്തകള്‍

uploads/news/2018/05/218254/bft1.jpg

മാതൃദിനത്തില്‍ നമ്മള്‍ കേള്‍ക്കാന്‍ കൊതിക്കുന്നത്‌ അമ്മയെന്ന സ്‌നേഹത്തെക്കുറിച്ചാണ്‌. എന്നാല്‍ ഇക്കഴിഞ്ഞ മാതൃദിനത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. കാലിനു പരുക്കേറ്റു കിടപ്പിലായിരുന്ന മാതാവിനെ മദ്യപിച്ചെത്തിയ മകന്‍ കഴുത്തുഞെരിച്ച്‌ കൊന്നെന്ന വാര്‍ത്ത. സമീപകാലങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നതെല്ലാം അസ്വസ്‌ഥത ജനിപ്പിക്കുന്ന വാര്‍ത്തകളാണ്‌. പത്തുവയസുകാരിയെ അറുപതുകാരന്‍ തിയേറ്ററില്‍വച്ചു പീഡിപ്പിച്ചു. നിരപരാധിയെ ലോക്കപ്പിലിട്ട്‌ തല്ലിക്കൊന്നു. കണ്ണൂരില്‍ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങള്‍...
പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തതിനാണ്‌ ഒരമ്മയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പീഡന സംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുകയാണ്‌. ബാലപീഡനക്കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. നാലു കൊല്ലം കൊണ്ട്‌ കേരളത്തില്‍ പോക്‌സോ കേസുകള്‍ 400 ശതമാനം വര്‍ധിച്ചതായാണ്‌ പോലീസിന്റെ കണക്കുകള്‍ പറയുന്നത്‌. കേരളത്തിലെ ഒരു ജില്ലയിലെ െചെല്‍ഡ്‌െലെനില്‍ ഈ മാസം തന്നെ എത്തിയിരിക്കുന്നതു 13 ബാലപീഡനക്കേസുകളാണ്‌. ഇതില്‍ മിക്കതിലും പ്രതികള്‍ അടുത്ത രക്‌തബന്ധമുള്ളവര്‍. പല കേസുകളിലും ഇതുവരെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിട്ടു പോലുമില്ല. കുറച്ചു ദിവസം മുന്‍പാണ്‌ മങ്കടയില്‍ രണ്ടുകുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്‌. സംഭവം വിവാദമായപ്പോള്‍ പ്രതി അമ്മയെയും കുട്ടിയെയും സ്വാധീനിച്ചു. എഫ്‌.ഐ.ആര്‍. പോലും രജിസ്‌റ്റര്‍ ചെയ്യാതെ ആ കേസ്‌ തേഞ്ഞുമാഞ്ഞുപോകുന്നഅവസ്‌ഥയിലാണിപ്പോള്‍. ആണ്‍കുട്ടികളും പീഡനത്തില്‍നിന്നും മുക്‌തരാകുന്നില്ല.
അരീക്കോട്ടെ പതിനേഴുകാരനെ രണ്ടാനച്‌ഛന്‍ പീഡിപ്പിച്ച കേസും വ്യക്‌തമായ തെളിവുള്ളതായിരുന്നു. കുട്ടിയുടെ മാനസികസംഘര്‍ഷം കണ്ട്‌ അമ്മ കൗണ്‍സലറുടെ സഹായം തേടിയപ്പോഴാണ്‌ സംഭവം പുറത്താവുന്നത്‌. കുട്ടി പോലീസിന്‌ വ്യക്‌തമായി സംഭവം എഴുതിക്കൊടുത്തിട്ടും എഫ്‌.ഐ.ആര്‍. പോലും എടുത്തിട്ടില്ല. പൗരനെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പോലീസ്‌ ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യും.
2013-ല്‍ കുട്ടികള്‍ക്കെതിരെയുള്ള െലെംഗിക അതിക്രമ കേസുകള്‍ 1002 ആയിരുന്നെങ്കില്‍ 2016 ആയപ്പോള്‍ കേസുകളുടെ എണ്ണം 2093 ! ഇതിന്റെ എത്രയോ ഇരട്ടി കേസുകള്‍ ഭീഷണിയും പ്രലോഭനവും കാരണം ഒത്തുതീര്‍പ്പായിട്ടുണ്ട്‌. പോക്‌സോ നിലവില്‍ വന്ന 2012 ന്‌ ശേഷം 4725 കേസുകള്‍ ഉണ്ടെന്നാണു കണക്കുകള്‍. ഇതില്‍ 2017- നവംബര്‍ വരെ തീര്‍പ്പായത്‌ വെറും 620 കേസുകള്‍. വിചാരണ പൂര്‍ത്തിയായ 261 കേസുകളില്‍ 197 കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിട്ടത്രെ! പോലീസും പ്രോസിക്യൂഷനും ഒത്തുചേര്‍ന്നാല്‍ ഏത്‌ അപരാധിയും നിരപരാധിയായി മാറും എന്നതാണ്‌ ഇതില്‍ പ്രതിഫലിക്കുന്നത്‌.
തിരുവനന്തപുരവും മലപ്പുറവുമാണ്‌ കേസുകളില്‍ ഒന്നാം സ്‌ഥാനത്ത്‌. തലസ്‌ഥാനത്തെ 539 കേസുകളില്‍ 487 കേസുകളിലെ പ്രതികളും ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടു. വയനാട്ടിലെ 68- കേസുകളില്‍ 47 കേസുകള്‍ വെറുതെ വിട്ടു. പാലക്കാട്‌ രജിസ്‌റ്റര്‍ ചെയ്‌ത 22 കേസുകളില്‍ 21- കേസുകളിലെ പ്രതികളും അഴിയെണ്ണാതെ പുറത്തുവന്നു. ഇതെല്ലാം ചെറിയൊരു കണക്കുകള്‍ മാത്രം. മറ്റ്‌ ജില്ലകളുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. കുട്ടികളുടെ നേര്‍ക്കുളള െലെംഗിക പീഡന കേസുകളില്‍ 68 പേര്‍ അധ്യാപകരെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന വസ്‌തുത . കുണ്ടറ, പാലക്കാട്‌ എന്നിവിടങ്ങളിലെ കുട്ടികളുടെ ദുരൂഹ മരണങ്ങളുടെ സ്‌ഥിതിയും ഇത്തരത്തില്‍ തെളിവും മറ്റും ഇല്ലാതെ പറന്നുപോകാനാണ്‌ സാധ്യത. 2012-ല്‍ ലോകാരോഗ്യ സംഘടന ബാല െലെംഗിക പീഡനങ്ങളുടെ പേരില്‍ ഇന്ത്യയെ കുട്ടികളുടെ നരകം എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ ഈ കണക്കിന്‌ പോയാല്‍ കേരളം കുട്ടികളുടെ നരക മായി മാറുമെന്നാണ്‌ കണക്കു കള്‍ സൂചിപ്പിക്കുന്നത്‌ .
ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും മറ്റു മനുഷ്യാവകാശ സംരക്ഷണ സ്‌ഥാപനങ്ങളും സംഘടനകളും ഉള്ള നമ്മുടെ നാട്ടില്‍ ബാലപീഡനം സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ്‌ വേണ്ടത്‌. പ്രബോധന പ്രഭാഷണങ്ങളും ബോധവല്‍ക്കരണവും സമൂഹത്തില്‍ ഏശാതെ പോകുന്നതെന്തുകൊണ്ടാണെന്ന്‌ നാം സ്വയം വിലയിരുത്തേണ്ടതുണ്ട്‌. ആണ്‍കുട്ടികള്‍ക്കെതിരെയും െലെംഗിക പീഡനവും അതിക്രമവും വര്‍ധിച്ചിരിക്കയാണ്‌. ഇതൊരു വലിയ സാമൂഹിക ദുരന്തമായി മാറിയിട്ടുമുണ്ട്‌. പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികളെയും മാതാപിതാക്കള്‍ കരുതലോടെ വളര്‍ത്തുകയും നിരീക്ഷിക്കുകുകയും ചെയ്യേണ്ടതുണ്ട്‌. സ്‌കൂളുകളില്‍ അധ്യാപകരുടെയും വെളിയില്‍ സമൂഹത്തിന്റെയും സജീവ ശ്രദ്ധയും അനിവാര്യമാണ്‌.
ആളുമാറി പോലീസ്‌ അറസ്‌റ്റ്‌ചെയ്‌ത യുവാവ്‌, പോലീസ്‌ ലോക്കപ്പിലെ മര്‍ദനത്തില്‍ മരിച്ച സംഭവം കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്‌. ജനകീയ ഭരണസംവിധാനത്തിനു നിയന്ത്രിക്കാന്‍ കഴിയാത്ത സേനയായി പോലീസ്‌ മാറിയെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ പോലീസ്‌ സേനയിലുണ്ടായിരിക്കുന്ന വ്യതിയാനങ്ങള്‍ തിരുത്തേണ്ടതുതന്നെയാണ്‌.
കേരളത്തില്‍ അരനൂറ്റാണ്ടിലധികമായി മായ്‌ച്ചുകളയാന്‍ കഴിയാതെ തുടരുന്ന ശാപമാണ്‌ കണ്ണൂരിലെ രാഷ്‌്രടീയ കൊലപാതകങ്ങള്‍. ഈ അടുത്തകാലത്ത്‌ ഒരു നേതാവില്‍ നിന്നും വരമ്പത്ത്‌ കൂലി എന്നപ്രയോഗം വന്നതു വിവാദമായിരുന്നല്ലോ. ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണ പ്രവര്‍ത്തകരാണ്‌ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക്‌ ഇരകളാകുന്നത്‌.
ബോധപൂര്‍വം ഭയപ്പാടിന്റെ അന്തരീക്ഷം നിലനിര്‍ത്താനാണു ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്‌. എന്തിനാണ്‌ ഇവര്‍ കണ്ണൂരില്‍ ഇങ്ങനെയൊരന്തരീക്ഷം സൃഷ്‌ടിക്കുന്നത്‌.
തങ്ങളുടെ ഒരു കൂട്ടം പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന അസംതൃപ്‌തിയും കൊഴിഞ്ഞുപോക്കും ചിലര്‍ മറ്റു പാര്‍ട്ടികളില്‍ ചേരുന്നതും തടയിടാന്‍ വേണ്ടി ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ്‌. അണികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാനായി സംഘര്‍ഷം സൃഷ്‌ടിക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന നീക്കങ്ങളാണു എപ്പോഴും കാര്യങ്ങള്‍ വഷളാക്കുന്നത്‌.
സര്‍ക്കാരും പോലീസുമല്ല പ്രശ്‌നം. രാഷ്‌ട്രീയനേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസിലാണു മാറ്റമുണ്ടാകേണ്ടത്‌. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാകാന്‍ എന്താണു മാര്‍ഗം. ആരാണു മുന്‍െകെയെടുക്കേണ്ടത്‌. ഉത്തരവാദിത്വം ആരാണ്‌ കാട്ടേണ്ടത്‌. തീര്‍ച്ചയായും ഇന്നു സംസ്‌ഥാനത്ത്‌ ഭരണം െകെയാളുന്ന പാര്‍ട്ടിതന്നെയാണ്‌ അതുചെയ്യേണ്ടത്‌. ഇന്നു നടക്കുന്നതുപോലുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളെ രാഷ്ര്‌ടീയ സമരത്തിന്റെ ഭാഗമാണെന്നു പറയാനാവില്ല. രക്‌തസാക്ഷിത്വമോ ബലിദാനമോ അതിലില്ല. അതു പകപോക്കലാണ്‌. ക്രിമിനലുകളുടെ പകപോക്കല്‍.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Saturday 19 May 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW