Saturday, September 22, 2018 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.06 AM

ഒന്നും ശരിയാകില്ലെന്ന നിരാശ മാറ്റിയെടുത്തു: മുഖ്യമന്ത്രി

uploads/news/2018/05/218250/k4.jpg

കണ്ണൂര്‍ : കേരളത്തില്‍ ഒന്നും ശരിയാകില്ലെന്ന നിരാശ മാറ്റിയെടുക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു വര്‍ഷം കൊണ്ട്‌ സമഗ്ര മേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞെന്നും തുടങ്ങിവച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ഇടത്‌ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂരില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. ഓരോ വകുപ്പിന്റെയും നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയെങ്കിലും ആഭ്യന്തര വകുപ്പിനെക്കുറിച്ചും ധനവകുപ്പിനെക്കുറിച്ചും മൗനം പാലിച്ചു.
സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്ന പി.ആര്‍.ഡി. സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. 30-ന്‌ തിരുവനന്തപുരത്താണ്‌ വാര്‍ഷികാഘോഷങ്ങളുടെ സമാപനം. ചടങ്ങ്‌ ബഹിഷ്‌കരിച്ച പ്രതിപക്ഷം വഞ്ചനാദിനമായി ആചരിച്ചു. സര്‍ക്കാര്‍ ഈ വര്‍ഷവും പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സമുന്നതമായ രാഷ്‌്രടീയ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടിനു നഷ്‌ടമായ വിലപ്പെട്ട എല്ലാ മൂല്യങ്ങളും തിരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടത്തുന്നത്‌.
പരമ്പരാഗത വ്യവസായങ്ങളെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയിട്ടുണ്ട്‌. രണ്ടു വര്‍ഷം കൊണ്ട്‌ തന്നെ ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കേന്ദ്ര സര്‍ക്കാരും ഇത്തരം വികസനപദ്ധതികളോട്‌ അനുകൂലമായ സമീപനമാണ്‌ സ്വീകരിച്ചു വരുന്നത്‌. - മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിനു പുറമേ കെ.ബി ഗണേഷ്‌ കുമാറും കെ.എം മാണിയും ചടങ്ങില്‍നിന്നു വിട്ടുനിന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്‌, എ.കെ. ശശീന്ദ്രന്‍, എം.പി. മാരായ പി.കെ. ശ്രീമതി, പി. കരുണാകരന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. സുമേഷ്‌, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, ടി.വി. രാജേഷ്‌, എ.എന്‍. ഷംസീര്‍, സി. കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശാ ശരത്തിന്റെ നൃത്താവതരണവും വിജയ്‌ യേശുദാസിന്റെ ഗാനമേളയും അരങ്ങേറി.

ബി.ജെ.പി. ജനാധിപത്യം അട്ടിമറിക്കുന്നു: പിണറായി

കണ്ണൂര്‍: ഭരണഘടനയെയും ജനാധിപത്യത്തെയും ബി.ജെ.പി അട്ടിമറിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ അതാണ്‌ നടക്കുന്നത്‌.
ഭരണഘടയുടെ എല്ലാ തലങ്ങളിലും ആര്‍.എസ്‌.എസ്‌ ഇടപെടലാണ്‌ നടക്കുന്നത്‌. ഗവര്‍ണര്‍ എന്നത്‌ നിഷ്‌പക്ഷ പദവിയാണ്‌. പക്ഷെ കര്‍ണാടകത്തില്‍ ന്യൂനപക്ഷമായ ബി.ജെ.പിയെ അധികാരത്തിലേറ്റാനുള്ള അണിയറ നീക്കമാണ്‌ ഗവര്‍ണര്‍ നടത്തുന്നത്‌.-പിണറായി വിജയന്‍ പറഞ്ഞു.

Ads by Google
Saturday 19 May 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW