Saturday, May 19, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.06 AM

സാഗര്‍ ചുഴലിക്കാറ്റ്‌: കേരളത്തിലും ജാഗ്രതാനിര്‍ദേശം

uploads/news/2018/05/218249/k3.jpg

തിരുവനന്തപുരം: ഗള്‍ഫ്‌ തീരത്തു രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ്‌ ഇന്ത്യന്‍ തീരത്തു കാര്യമായ ചലനമുണ്ടാക്കില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളും. കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്‌ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണു മുന്നറിയിപ്പ്‌. മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്‌ 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും അറിയിപ്പ്‌.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡു ജില്ലകള്‍ക്കാണു മുന്നറിയിപ്പ്‌. മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ ഗള്‍ഫ്‌ ഓഫ്‌ ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക്‌ പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ ഭാഗങ്ങളിലേക്കും പോകരുതെന്നാണു നിര്‍ദേശം. നാലു ദിവസം മുന്‍പേ ന്യൂനമര്‍ദം തിരിച്ചറിഞ്ഞു ജാഗ്രതാനിര്‍ദേശം നല്‍കാനായെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ മംഗളത്തോടു പറഞ്ഞു.
ലക്ഷദ്വീപ്‌ ഭാഗത്തേക്കു മത്സ്യബന്ധനം ഒഴിവാക്കണം. സാഗര്‍ ചുഴലിക്കാറ്റ്‌ യെമന്‍ തീരത്ത്‌ ആഞ്ഞടിക്കുമ്പോള്‍ അറബിക്കടല്‍ ഇന്നും നാളെയും പ്രക്ഷുബ്‌ധമാകും.

Ads by Google
Saturday 19 May 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW