Friday, August 17, 2018 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 02.06 AM

മൈക്രോഫിനാന്‍സ്‌: വെള്ളാപ്പള്ളിക്കും മകനുമെതിരേ കേസെടുത്തു

uploads/news/2018/05/218247/k1.jpg

ചെങ്ങന്നൂര്‍ : എസ്‌.എന്‍.ഡി.പി. യൂണിയനു കീഴില്‍ നടന്ന മൈക്രോഫിനാന്‍സ്‌ തട്ടിപ്പില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകനും യോഗം വൈസ്‌ പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.
യോഗം ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം രതീഷ്‌കുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം, മൈക്രോഫിനാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, യൂണിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, മുന്‍ സെക്രട്ടറി അനു സി. സേനന്‍, മുന്‍ പ്രസിഡന്റ്‌ കെ. സന്തോഷ്‌കുമാര്‍ എന്നിവരാണു മറ്റു പ്രതികള്‍.
എസ്‌.എന്‍.ഡി.പി. യോഗം സംരക്ഷണസമിതി സെക്രട്ടറി മാമ്പ്ര ഹരിശ്രീയില്‍ സുദര്‍ശനന്റെ ഹര്‍ജിയില്‍, ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവനുസരിച്ചാണു പോലീസ്‌ നടപടി. കഴിഞ്ഞ അഞ്ചിനു സുദര്‍ശനന്‍ ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനാലാണു കോടതിയെ സമീപിച്ചത്‌.
ഹര്‍ജിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി, എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തി, റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസിനോടു നിര്‍ദേശിച്ചു. എസ്‌.എന്‍.ഡി.പി യോഗത്തിന്റെ മേല്‍നോട്ടത്തില്‍, സ്വയംസഹായസംഘങ്ങള്‍ക്കു മൈക്രോഫിനാന്‍സ്‌ പദ്ധതിയിലൂടെ വായ്‌പ നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌, ഐ.ഒ.ബി, ധനലക്ഷ്‌മി ബാങ്ക്‌ തുടങ്ങിയവയുമായി ധാരണയുണ്ടാക്കി. തുടര്‍ന്ന്‌ വെള്ളാപ്പള്ളിയും തുഷാറും യൂണിയന്‍ ഭാരവാഹികളുമായി ആലോചിച്ച്‌, അടുപ്പക്കാരായ യോഗം പ്രവര്‍ത്തകര്‍ക്കു പണം നല്‍കിയെന്നാണ്‌ ആരോപണം. ശാഖാ അടിസ്‌ഥാനത്തില്‍ രൂപീകരിച്ച വ്യാജസംഘങ്ങളിലൂടെ കോടികളുടെ തട്ടിപ്പു നടന്നെന്നു പരാതിയില്‍ പറയുന്നു.

Ads by Google
Saturday 19 May 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW