Thursday, September 20, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.58 AM

പ്രട്ടെം സ്‌പീക്കറും വിവാദനായകന്‍ , കോണ്‍ഗ്രസ്‌ സുപ്രീം കോടതിയില്‍

uploads/news/2018/05/218212/d3.jpg

ബെംഗളുരു: കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ്‌ നേരിടുന്നതിനു മുന്നോടിയായി വിരാജ്‌പേട്ട്‌ എം.എല്‍.എ. കെ.ജി ബൊപ്പയ്യയെ പ്ര?െട്ടം സ്‌പീക്കറായി നിയമിച്ചു.
യെദിയൂരപ്പ സര്‍ക്കാര്‍ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണു കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്‌ വാല പ്ര?െട്ടം സ്‌പീക്കറെ നിയമിച്ച്‌ ഉത്തരവിറക്കിയത്‌. വൈകിട്ട്‌ നാലു മുതല്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ്‌ നിയന്ത്രിക്കുന്നതു ബൊപ്പയ്യയായിരിക്കും. 62 വയസുകാരനായ ബൊപ്പയ്യ ഇന്നലെ വൈകിട്ട്‌ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സഭയിലെ മുതിര്‍ന്ന നേതാവായ വി.ആര്‍ ദേശ്‌പാണ്ഡെയെ പ്രോടേം സ്‌പീക്കറാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ ഇഅംഗീകരിക്കാന്‍ തയാറായില്ല. ബൊപ്പയ്യയെ പ്രോടേം സ്‌പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു രാവിലെ 10.30ന്‌ പരിഗണിക്കും.
ആര്‍.എസ്‌.എസിന്റെ സജീവ പ്രവര്‍ത്തനത്തിലൂടെ ബി.ജെ.പിയുടെ നേതൃത്വ പദവിയിലെത്തിയ ആളാണ്‌ കെ.ജി.ബൊപ്പയ്യ. 2009 മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്‌പീക്കറായിരുന്നു. 2011 ല്‍ യെദിയൂരപ്പ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയത്‌ അന്ന്‌ സ്‌പീക്കറായിരുന്ന ബൊപ്പയ്യ ആയിരുന്നു. സുപ്രീം കോടതി ഇതിനു ബൊപ്പയ്യയെ വിമര്‍ശിച്ചിരുന്നു. ബൊപ്പയ്യ 11 എം.എല്‍.എമാരെ അയോഗ്യരാക്കിയതു മൂലമാണ്‌ യെദിയൂരപ്പ അന്ന്‌ അവിശ്വാസ വോട്ടെടുപ്പ്‌ അതിജീവിച്ചത്‌. 2008 ലും ബൊപ്പയ്യ പ്രോട്ടം സ്‌പീക്കറായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ തുല്യത വന്നാല്‍ കാസ്‌റ്റിങ്‌ വോട്ട്‌ വിനിയോഗിക്കാന്‍ പ്ര?ട്ടം സ്‌പീക്കറിനും അവകാശമുണ്ട്‌.

Ads by Google
Saturday 19 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW