Saturday, May 19, 2018 Last Updated 36 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.58 AM

ദേ വന്നൂ , ദാ പോകുമോ ? അന്തിക്കു മുമ്പ്‌ ക്ലൈമാക്‌സ്

uploads/news/2018/05/218210/d1.jpg

ന്യൂഡല്‍ഹി : ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം സുപ്രീം കോടതി ഒരു ദിവസമായി വെട്ടിക്കുറച്ചു; കര്‍ണാടക നിയമസഭയില്‍ ബി.എസ്‌. യെദിയൂരപ്പ ഇന്നു വൈകിട്ടു നാലിനു ഭൂരിപക്ഷം തെളിയിക്കണം.
മൂന്നു ദിവസമെങ്കിലും അനുവദിക്കണമെന്നു യെദിയൂരപ്പയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഉന്നയിച്ച ആവശ്യം, കുതിരക്കച്ചവടമാണു ലക്ഷ്യമെന്ന എതിര്‍വാദവും കേട്ട്‌ കോടതി നിര്‍ദയം തള്ളി. "വിശ്വാസവോട്ട്‌ ശനിയാഴ്‌ച തന്നെ നടക്കട്ടെ, ആര്‍ക്കും ഒന്നിനും സമയം കിട്ടേണ്ട."- കോടതി വ്യക്‌തമാക്കി. രഹസ്യ വോട്ടെടുപ്പ്‌ വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം നിരസിക്കപ്പെട്ടു.
117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നു വ്യക്‌തമാക്കിയിട്ടും ഗവര്‍ണര്‍ വാജുഭായ്‌ വാല 104 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പിയുടെ കക്ഷിനേതാവായ യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപവത്‌കരണത്തിനു ക്ഷണിച്ചതിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജിയാണു കോടതിക്കു മുന്നിലുള്ളത്‌.
ഗവര്‍ണറുടെ നടപടി തെറ്റെന്നു വാദിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്‌മലാനിയുടെ ഹര്‍ജിയുമുണ്ട്‌. ആദ്യം വിശ്വാസവോട്ട്‌ നടക്കട്ടെ, ഗവര്‍ണറുടെ തീരുമാനം ശരിയോ തെറ്റോ എന്ന്‌ പിന്നീടു വിശദമായി പരിശോധിക്കും- ജസ്‌റ്റിസുമാരായ എ.കെ. സിക്രി, എസ്‌.എ. ബോബ്‌ഡെ, അശോക്‌ ഭൂഷണ്‍ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.
ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ ക്ഷണിച്ചത്‌ സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം നിയമവിരുദ്ധമല്ല. ആരൊക്കെ കൂട്ടുചേരുമെന്നു വോട്ട്‌ ചെയ്യുന്ന ജനങ്ങള്‍ക്ക്‌ അറിയാത്തതിനാലാണ്‌ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനെ മുന്‍ഗണനാ ക്രമത്തില്‍ താഴെയാക്കിയത്‌.
അവിടെയാണു ജനാഭിലാഷത്തിന്റെ വിഷയം. എന്തായാലും ഭൂരിപക്ഷം തെളിയിക്കേണ്ടതു നിയമസഭയിലാണ്‌. കര്‍ണാടകയുടെ കാര്യത്തില്‍ അത്‌ പെട്ടെന്നു നടക്കട്ടെ. നിയമസഭാ നടപടികള്‍ക്കായി പ്രോട്ടെം സ്‌പീക്കറെ ഉടന്‍ നിയമിക്കുക. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്‌ഞ വൈകിട്ടു നാലിനു പൂര്‍ത്തിയാകണം. തുടര്‍ന്ന്‌ വിശ്വാസ വോട്ടെടുപ്പ്‌. സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നേരിട്ടുള്ള ചുമതലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം- കോടതി പറഞ്ഞു.
വിശ്വാസവോട്ട്‌ നേടുന്നതുവരെ യെദിയൂരപ്പ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളെടുക്കില്ലെന്നു റോത്തഗിയില്‍ നിന്നു കോടതി ഉറപ്പുവാങ്ങി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി സത്യപ്രതിജ്‌ഞ ചെയ്യുന്നതും തടഞ്ഞു. ഇന്നു 11-ന്‌ നിയമസഭ ചേര്‍ന്ന്‌ നടപടികള്‍ തുടങ്ങും.

Ads by Google
Saturday 19 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW