Saturday, September 22, 2018 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.58 AM

അവസാനദിവസം ചീഫ്‌ ജസ്‌റ്റിസിനൊപ്പം ബെഞ്ച്‌ പങ്കിട്ട്‌ ജസ്‌റ്റിസ്‌ ചെലമേശ്വര്‍

uploads/news/2018/05/218206/d5.jpg

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍നിന്നു പടിയിറങ്ങുന്നതിനുമുമ്പുള്ള അവസാനപ്രവര്‍ത്തിദിവസം ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കൊപ്പം ബെഞ്ച്‌ പങ്കിട്ട്‌ ജസ്‌റ്റിസ്‌ ജസ്‌തി ചെലമേശ്വര്‍. ചീഫ്‌ ജസ്‌റ്റിസിനെതിരേയുള്ള തുറന്ന പോരിലേക്ക്‌ ഉന്നതനീതിപീഠത്തെ നയിച്ചു മാസങ്ങള്‍ക്കുള്ളിലാണ്‌ ചെലമേശ്വര്‍ അദ്ദേഹവുമായി ബെഞ്ച്‌ പങ്കിട്ടത്‌.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ചെലമേശ്വര്‍ ജൂണ്‍ 22 നാണു വിരമിക്കുന്നതെങ്കിലും വേനല്‍ക്കാല അവധിക്കുമുമ്പുള്ള അവസാന പ്രവൃത്തിദിവസമായതിനാലാണ്‌ ഇന്നലെ വിടവാങ്ങല്‍ ഏറ്റുവാങ്ങിയത്‌.
വിരമിക്കുന്ന ദിവസം ജഡ്‌ജിമാര്‍ ബഹുമാനാര്‍ഥം ഒന്നാംനമ്പര്‍ കോര്‍ട്ടില്‍ ചീഫ്‌് ജസ്‌റ്റിസിനൊപ്പം ബെഞ്ചു പങ്കിടുന്നതാണു സുപ്രീം കോടതിയിലെ കീഴ്‌വഴക്കം. സുപ്രധാന കേസുകള്‍ ബെഞ്ചുകള്‍ക്ക്‌ അനുവദിക്കുന്നത്‌ അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെച്ചൊല്ലി ചീഫ്‌ ജസ്‌റ്റിസുമായി പോരാട്ടത്തിലായിരുന്നു ജസ്‌റ്റിസ്‌ ചെലമേശ്വര്‍. ജസ്‌റ്റീസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരേ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ തരത്തില്‍ പത്രസമ്മേളനം നടത്തിയതിനു മുന്നില്‍നിന്നതും ജസ്‌റ്റിസ്‌ ചെലമേശ്വരാണ്‌. എന്നാല്‍ പതിവുരീതിയില്‍ ചീഫ്‌ ജസ്‌റ്റിസിനൊപ്പം ബെഞ്ചു പങ്കിടുക എന്ന ചടങ്ങില്‍നിന്ന്‌ അദ്ദേഹം വിട്ടുനില്‍ക്കാന്‍ ശ്രമിച്ചില്ല.ഇന്നലത്തെ ബെഞ്ചിനുമുമ്പാകെ വന്നുകളില്‍ തീരുമാനമെടുക്കുംമുമ്പ്‌ ജസ്‌റ്റിസ്‌ ചെലമേശ്വരുമായി ചീഫ്‌ ജസ്‌റ്റിസ്‌ ചര്‍ച്ച നടത്തുന്നതും കാണാമായിരുന്നു.
ഉന്നതമായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജസ്‌റ്റിസ്‌ ചെലമേശ്വറിനെപ്പോലൊരു ന്യായാധിപനെ ആദരിക്കുന്നതു സന്തോഷമുള്ള കാര്യമാണെന്ന്‌ കോടതിമുറിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.
ജനാധിപത്യത്തിനും രാജ്യത്തിനും വേണ്ടിയുള്ള സംഭാവനകളുടെ പേരില്‍ ഭാവിതലമുറ അദ്ദേഹത്തെ ഓര്‍മിക്കുമെന്നും പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.
കൈകൂപ്പികൊണ്ട്‌ ഇതുമാത്രമാണ്‌ തനിക്കു പറയാനുള്ളെതെന്നായിരുന്നു ജസ്‌റ്റിസ്‌ ചെലമേശ്വരുടെ പ്രതികരണം. അതേസമയം തന്റെ ബഹുമാനാര്‍ഥം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിക്കാനൊരുങ്ങിയ ചടങ്ങില്‍ വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

Ads by Google
Saturday 19 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW