Saturday, May 19, 2018 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.58 AM

മുംബൈയില്‍ പെട്രോളിന്‌ 83.45 രൂപ

uploads/news/2018/05/218205/petrol.jpg

മുംബൈ: ഇന്ത്യയുടെ വ്യാവസായിക തലസ്‌ഥാനമെന്നറിയപ്പെടുന്ന മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 83.45 രൂപയിലെത്തി. 83.62 രൂപയാണു മുംബൈയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ വില.
ഹൈദരാബാദില്‍ പെട്രോള്‍ വില ലിറ്ററിന്‌ 80.09 രൂപയിലെത്തി. മധ്യപ്രദേശ്‌ തലസ്‌ഥാനമായ ഭോപ്പാലിലും (81.19 രൂപ) പഞ്ചാബിലെ ജലന്ധറിലും (80.84 രൂപ) ബിഹാറിലെ പാറ്റ്‌നയിലും (81.10 രൂപ) ജമ്മു കശ്‌മീരിലെ ശ്രീനഗറിലും (80.05) പെട്രോള്‍ വില 80 കടന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 75.61 രൂപയായി.
കൊല്‍ക്കത്തയില്‍ 78.29 രൂപയും ചെന്നൈയില്‍ 78.46 രൂപയിലുമെത്തി. ബംഗളുരുവില്‍ പെട്രോള്‍ വില ലിറ്ററിന്‌ 76.83 രൂപയാണ്‌. ഡീസല്‍ വിലയിലും വര്‍ധനയുണ്ടായി. ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന്‌ 67.08 ലിറ്ററായി. മുംബൈയില്‍ ലിറ്ററിന്‌ 71.42 രൂപയും ചെന്നൈയില്‍ 70.80 രൂപയുമായി.
രാജ്യാന്തര എണ്ണ വിപണിയിലെ വില വര്‍ധനയാണ്‌ ആഭ്യന്തര വിപണിക്കു തിരിച്ചടിയാകുന്നത്‌. അതുകൊണ്ടു തന്നെ എക്‌സൈസ്‌ ഡ്യൂട്ടി കുറയ്‌ക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. എണ്ണ വിലയിലുണ്ടായ നിരന്തര വര്‍ധന നിയന്ത്രിക്കാന്‍ ഇടപെടണമെന്നു സൗദി അറേബ്യയോട്‌ ആവശ്യപ്പെട്ടതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Ads by Google
Saturday 19 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW