Monday, December 10, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.52 AM

ക്യൂബയില്‍ 104 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

uploads/news/2018/05/218194/in2.jpg

ഹവാന: 104 യാത്രക്കാരുള്‍പ്പെടെ 113 പേരുമായി പറന്ന ക്യൂബാന വിമാനം ജോസ്‌ മാര്‍ട്ടി വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നു വൈകാതെ തകര്‍ന്നുവീണു. മരണസംഖ്യ വ്യക്‌തമായിട്ടില്ല.
104 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണു ബോയിങ്‌ 737 വിമാനത്തിലുണ്ടായിരുന്നത്‌. ദക്ഷിണ ഹവാനയിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം സാന്റിയാഗോ ഡേ ലാസ്‌വേഗാസ്‌ നഗരത്തിനു സമീപം നിലംപതിക്കുകയായിരുന്നു. ഇവിടുത്തെ വയലിലേക്കാണു വിമാനം പതിച്ചത്‌. വീണതും പൊട്ടിത്തെറിച്ചു വിമാനം കത്തിയമര്‍ന്നു. അഗ്നിശമനസേനയെത്തിയാണു തീയണച്ചത്‌.
രക്ഷപ്പെട്ടവരില്‍ ചിലരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഗുരുതരനിലയില്‍ മൂന്നുപേര്‍ മാത്രമാണു ശേഷിച്ചതെന്നാണു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
സാങ്കേതികത്തകരാറുകള്‍ പതിവായതോടെ ക്യൂബാന തങ്ങളുടെ ഒട്ടേറെ വിമാനങ്ങള്‍ അടുത്തിടെ സര്‍വീസില്‍നിന്നു നീക്കിയിരുന്നു. ഇവയ്‌ക്കു പകരം മെക്‌സിക്കന്‍ കമ്പനിയായ ബ്ലൂ പനോരമ എയര്‍ലൈനില്‍നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ്‌ ഇന്നലെ ദുരന്തത്തില്‍പ്പെട്ടത്‌.

Ads by Google
Saturday 19 May 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW