Thursday, September 20, 2018 Last Updated 49 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.52 AM

മുന്‍ റഷ്യന്‍ ചാരന്‍ ആശുപത്രി വിട്ടു

uploads/news/2018/05/218193/in4.jpg

ലണ്ടന്‍: വിഷസൂചി പ്രയോഗത്തെത്തുടര്‍ന്നു ഗുരുതരാവസ്‌ഥയിലായിരുന്ന റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും മാര്‍ച്ച്‌ നാലിനാണു സാലിസ്‌ബറി നഗരത്തില്‍ ഷോപ്പിങ്‌ സെന്ററില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്‌.
66 വയസുകാരനായ സ്‌ക്രിപാലും 33 വയസുകാരി യൂലിയയും സാലിസ്‌ബറി ജില്ലാ ആശുപത്രിയിലാണു കഴിഞ്ഞത്‌. കഴിഞ്ഞ മാസം യൂലിയ ആശുപത്രി വിട്ടു. സ്‌ക്രിപാലിനെയും യൂലിയയെയും അജ്‌ഞാത കേന്ദ്രത്തിലേക്കാണു മാറ്റിയെന്നാണു സൂചന. റഷ്യയുടെയും ബ്രിട്ടന്റെയും ചാരനായിരുന്ന സ്‌ക്രിപാലിനു നേരെയുണ്ടായ വധശ്രമം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളലുണ്ടാക്കി. സോവിയറ്റ്‌ യൂണിയന്‍ കാലത്തെ നോവിചോക്‌ എന്ന വിഷസൂചി പ്രയോഗമാണു സ്‌ക്രിപാലിനു നേരെ നടത്തിയതെന്നു ബ്രിട്ടന്‍ ആരോപിച്ചിരുന്നു. 1970 കാലഘട്ടത്തില്‍ സോവിയറ്റ്‌ സൈന്യമാണു നോവിചോക്‌ വിഷം വികസിപ്പിച്ചെടുത്തത്‌. പിന്നാലെ ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ചു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ സ്‌ഥാനപതിമാരെ പുറത്താക്കിയിരുന്നു. സ്‌ക്രിപാലിനെയും യൂലിയയെയും കണ്ടെത്തിയ പോലീസ്‌ ഓഫീസര്‍ നിക്ക്‌ ബെയ്‌ലിയെലും വിഷബാധയെത്തുടര്‍ന്ന്‌ ആശുപത്രിയിലാക്കിയിരുന്നു. ഇദ്ദേഹവും സ്‌ക്രിപാലിനൊപ്പം ആശുപത്രി വിട്ടു.

Ads by Google
Saturday 19 May 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW