Friday, August 17, 2018 Last Updated 37 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.51 AM

ടെക്‌സാസില്‍ വെടിവയ്‌പ്പ്: 10 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്‌: യു.എസിലെ ടെക്‌സസില്‍ സാന്റ ഹൈസ്‌കൂളിലുണ്ടായ വെടിവയ്‌പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും വിദ്യാര്‍ഥികളാണ്‌. ഹൂസ്‌റ്റണിന്‌ 65 കിലോമീറ്റര്‍ തെക്കുള്ള സ്‌കൂളിലാണ്‌ പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിയോടെ വെടിവയ്‌പ്പുണ്ടായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു വിദ്യാര്‍ഥി കസ്‌റ്റഡിയിലുണ്ട്‌. വെടിവയ്‌പ്പില്‍ ഒരു പൊലീസ്‌ ഉദ്യോഗസ്‌ഥനും പരുക്കേറ്റു. വെടിവയ്‌പ്പില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടെന്നും മരണസംഖ്യ വ്യക്‌തമല്ലെന്നും പോലീസ്‌ ട്വീറ്റ്‌ ചെയ്‌തു. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഉടമസ്‌ഥതതയിലുള്ള ട്രംപ്‌ നാഷണല്‍ ഡോറല്‍ ഗോള്‍ഫ്‌ ക്ലബ്‌ റിസോര്‍ട്ടില്‍ അതിക്രമിച്ചു കടന്ന അക്രമിയെ വെടിവച്ചു വീഴ്‌ത്തിയതിനു പിന്നാലെയാണ്‌ ടെക്‌സസില്‍ ആക്രമണമുണ്ടായത്‌.
ടെക്‌സസിലെ വെടിവയ്‌പ്പില്‍ ആശങ്ക വ്യക്‌തമാക്കി യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ട്വീറ്റ്‌ ചെയ്‌തു. വിദ്യാര്‍ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‌ യുഎസ്‌ ഭരണകൂടം പ്രതിജ്‌ഞാബദ്ധമാണെന്ന്‌ വൈറ്റ്‌ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ്‌ വ്യക്‌തമാക്കി. ടെക്‌സസ്‌ വെടിവയ്‌പ്പില്‍ ദുഃഖം രേഖപ്പെടുത്തി യുഎസ്‌ പ്രഥമ വനിത മെലാനിയ ട്രംപും ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Saturday 19 May 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW