Thursday, November 15, 2018 Last Updated 23 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.51 AM

ഇ.സി.ജി. സുദര്‍ശന്റെ സംസ്‌കാരം നടത്തി

ഹൂസ്‌റ്റണ്‍: കഴിഞ്ഞദിവസം അന്തരിച്ച ശാസ്‌ത്രപ്രതിഭ ഇ.സി. ജോര്‍ജ്‌ സുദര്‍ശ(86)ന്റെ സംസ്‌കാരം അമേരിക്കയിലെ ടെക്‌സാസില്‍ നടന്നു. റൗണ്ട്‌റോക്കിലെ ബെക്‌ ശ്‌മശാനത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങുകള്‍ക്ക്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യംവഹിച്ചു.
മക്കളായ അലക്‌സും അശോകും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. സുദര്‍ശന്‌ ഏറെ പ്രിയമുള്ള സരസ്വതി സ്‌തുതി സംസ്‌കാരസമയത്ത്‌ അദ്ദേഹത്തിന്റെ ഭാര്യ ഭാമതി ആലപിച്ചത്‌ വികാരനിര്‍ഭരമായി. ഹൂസ്‌റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച്‌ കോണ്‍സല്‍ അശോക്‌ സൊക്കലിംഗം അന്തിമോപചാരമര്‍പ്പിച്ചു.
1969 മുതല്‍ ടെക്‌സാസ്‌ സര്‍വകലാശാലയില്‍ പ്രഫസായിരുന്ന ഇ.സി.ജി. സുദര്‍ശന്റെ സ്‌മരണാര്‍ഥം മികച്ച ഊര്‍ജതന്ത്രജ്‌ഞന്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുകയോ പ്രഭാഷണപരമ്പര സംഘടിപ്പിക്കുകയോ ചെയ്യുമെന്ന്‌് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത്‌ സാം കണ്ണപ്പന്‍ പറഞ്ഞു.
കഴിഞ്ഞ 14-ന്‌ ടെക്‌സാസിലായിരുന്‌ുന അന്ത്യം. "റ്റാക്കിയന്‍" കണങ്ങളെ കണ്ടെത്തിയാണു സുദര്‍ശന്‍ സൈദ്ധാന്തിക ഭൗതികശാസ്‌ത്ര ലോകത്ത്‌ ശ്രദ്ധേയനായത്‌. ഒമ്പതു തവണ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടിട്ടും ലഭിക്കാതെപോയി. 2007-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Ads by Google
Saturday 19 May 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW