Saturday, May 19, 2018 Last Updated 15 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.12 AM

എഫ്‌.എ. കപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌ ചെല്‍സി - മാഞ്ചസ്‌റ്റര്‍

uploads/news/2018/05/218178/3.jpg

ലണ്ടന്‍: എഫ്‌.എ. കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്നു സൂപ്പര്‍ പോരാട്ടം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തിരിച്ചടി നേരിട്ട ചെല്‍സിയും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ഇന്ന്‌ ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള ട്രോഫിക്കു വേണ്ടി ഏറ്റുമുട്ടും.
ലണ്ടനിലെ ന്യൂ വെംബ്ലി സ്‌റ്റേഡിയത്തില്‍ രാത്രി 9:45 മുതലാണ്‌ മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നില്‍ തത്സമയം.
പ്രീമിയര്‍ ലീഗ്‌ സീസണില്‍ കിരീടം സ്വന്തമാക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ്‌ ഇരുടീമുകളും ലക്ഷ്യമിടുന്നത്‌. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ്‌ രണ്ടാം സ്‌ഥാനത്തായപ്പോള്‍ ചെല്‍സി അഞ്ചാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു.
എഫ്‌.എ. കപ്പില്‍ യുണൈറ്റഡിന്‌ ഇത്‌ 20-ാം ഫൈനലാണ്‌. ആഴ്‌സണല്‍ മാത്രമാണ്‌ ഇത്രയും തവണ കലാശപ്പോരാട്ടം കളിച്ചിട്ടുള്ളത്‌. എന്നാല്‍ കിരീടനേട്ടത്തില്‍ അവര്‍ യുണൈറ്റഡിനേക്കാള്‍ മുന്നിലാണ്‌. 13 തവണ ഗണ്ണേഴ്‌സ് കിരീടം നേടിയപ്പോള്‍12 തവണയാണ്‌ യുണൈറ്റഡ്‌ ചാമ്പ്യന്മാരായത്‌. ഇന്നു ജയിച്ച്‌ കിരീടനേട്ടത്തില്‍ ആഴ്‌സണലിനൊപ്പമെത്താണാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌.
മറുവശത്ത്‌ തങ്ങളുടെ 13-ാം ഫൈനലിനാണ്‌ ചെല്‍സി ഇറങ്ങുന്നത്‌. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഇടംപിടിച്ച അവര്‍ക്കു പക്ഷേ അന്ന്‌ ആഴ്‌സണലിനോടു കീഴടങ്ങേണ്ടി വന്നു. ഇന്നു തോറ്റാല്‍ 20 വര്‍ഷത്തിനിടെ തുടരെ രണ്ടു ഫൈനല്‍ തോല്‍ക്കുന്ന ആദ്യ ടീമാകും അവര്‍. 1998-ലും 1999-ലും കലാശപ്പോരാട്‌ത്തില്‍ കണ്ണീര്‍കുടിച്ച ന്യൂകാസില്‍ യുണൈറ്റഡാണ്‌ ഇക്കാര്യത്തില്‍ ചെല്‍സിക്കു മുന്നിലുള്ളത്‌.
എഫ്‌.എ. കപ്പ്‌ ഫൈനലില്‍ ഇതു മൂന്നാം തവണയാണ്‌ യുണൈറ്റഡും ചെല്‍സിയും നേര്‍ക്കുനേര്‍ വരുന്നത്‌. ഇതിനു മുമ്പ്‌ നടന്ന രണ്ടു ഫൈനലുകളില്‍ 1994-ല്‍ യുണൈറ്റഡ്‌ 4-0ന്‌ ജയിച്ചപ്പോള്‍ 2007-ല്‍ ചെല്‍സി 1-0ന്‌ കിരീടം സ്വന്തമാക്കി.
പരുക്കിന്റെ പിടിയിലാണ്‌ ചെല്‍സി. പ്രതിരോധ താരങ്ങളായ ഡേവിഡ്‌ ലൂയിസ്‌, എഥാന്‍ അംപഡു, എമേഴ്‌സണ്‍ പാല്‍മിയറി എന്നിവര്‍ പരുക്കിനെത്തുടര്‍ന്ന്‌ ഇന്നു കളിക്കില്ല. എഫ്‌.എ. കപ്പ്‌ സീസണില്‍ ഇതുവരെ ഗോള്‍വലയം കാത്ത വില്ലി കബല്ലേറോയ്‌ക്കു പരുക്കേറ്റതിനേത്തുടര്‍ന്ന്‌ ആദ്യമായി ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ തിബൗട്ട്‌ കോര്‍ട്ടോയിസ്‌ ആദ്യ ഇലവനില്‍ ഇടംനേടും.
എന്‍ കോളോ കാന്റെ, വില്യന്‍, ഒളിവര്‍ ഗിറൗഡ്‌ എന്നിവരുടെ ബൂട്ടുകളിലാണ്‌ ചെല്‍സിയുടെ പ്രതീക്ഷ.
മറുവശത്ത്‌ പരുക്കില്‍ നിന്നു മുക്‌തരായി എത്തുന്ന റൊമേലു ലുക്കാക്കു, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ പോള്‍ പോഗ്‌ബയ്‌ക്കൊപ്പം ചേരുമ്പോള്‍ കിരീടം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ്‌ യുണൈറ്റഡ്‌.

Ads by Google
Saturday 19 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW