Saturday, May 19, 2018 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.12 AM

പശ്‌ചാത്താപമില്ലാതെ പറങ്കിപ്പട

uploads/news/2018/05/218177/2.jpg

ലിസ്‌ബണ്‍: 2016 യൂറോ കപ്പ്‌ വിജയിച്ച പോര്‍ചുഗല്‍ ടീമിലെ പകുതിയോളം പേര്‍ക്ക്‌ 2018 ഫുട്‌ബോള്‍ ലോകകപ്പ്‌ നഷ്‌ടമാകും. യൂറോ കിരീടം ചൂടിയ ടീമില്‍ നിന്നു 10 പേരെ ഒഴിവാക്കി കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ റഷ്യയിലേക്കുള്ള 23 അംഗ ടീമിശന പ്രഖ്യാപിച്ചു.
അന്തിമ ടീമിനെ തെരഞ്ഞെടുത്തത്‌ ഏറെ പ്രയാസത്തോടെയാണെന്നു പിന്നീട്‌ സാന്റോസ്‌ പറഞ്ഞു. ഫ്രാന്‍സിനെതിരായ യൂറോ കപ്പ്‌ ഫൈനലില്‍ പോര്‍ചുഗലിന്റെ വിജയഗോള്‍ നേടിയ സെന്റര്‍ ഫോര്‍വേഡ്‌ ഈദറും ഒഴിവാക്കപ്പെട്ട 10 പേരില്‍ ഉള്‍പ്പെടുന്നു.
സ്‌ട്രൈക്കര്‍ നാനി, മധ്യനിര താരങ്ങളായ ആന്ദ്രെ ഗോമസ്‌, റെനാറ്റോ സാഞ്ചസ്‌, പ്രതിരോധതാരം എലിസു എന്നിവരാണ്‌ ഒഴിവാക്കപ്പെട്ട നിര്‍ഭാഗ്യ താരങ്ങളില്‍ പ്രമുഖര്‍.
പോര്‍ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോളടി വീരനും അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ നേടിയ സൂപ്പര്‍ താരവുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്‌ റഷ്യയിലും ടീമിനെ നയിക്കുക.
റൊണാള്‍ഡോയ്‌ക്കു പുറമേ റൂയി പട്രീഷ്യോ, സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ പെപ്പെ, ബ്രൂണോ ആല്‍വ്‌സ്, മധ്യനിര താരങ്ങളായ വില്യം കാര്‍വാലോ, ജോവ മൗണ്ടീഞ്ഞോ, സ്‌ട്രൈക്കര്‍ റിക്കാര്‍ഡോ കുറേസ്‌മ എന്നിവരാണ്‌ സ്‌ഥാനം നിലനിര്‍ത്തിയ പ്രമുഖര്‍.
ആറു സ്‌ട്രൈക്കര്‍മാരും ആറു മധ്യനിര താരങ്ങളും എട്ടു പ്രതിരോധ താരങ്ങളും മൂന്നു ഗോള്‍കീപ്പര്‍മാരും അടങ്ങുന്ന ടീമിനെയാണ്‌ സാന്റോസ്‌ തെരഞ്ഞെടുത്തത്‌. ടീം തെരഞ്ഞെടുപ്പ്‌ ഏറെ പ്രയാസകരമായിരുന്നുവെന്നും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നുവെന്നും എല്ലാവരെയും തൃപ്‌തിപ്പെടുത്താനാകില്ലെന്നും ടീം പ്രഖ്യാപന ശേഷം സാന്റോസ്‌ പറഞ്ഞു.
'' യൂറോ കപ്പ്‌ ജയിച്ച താരങ്ങളെ ഒഴിവാക്കേണ്ടി വന്നത്‌ വ്യക്‌തിപരമായി വേദനിപ്പിക്കുന്നു. അതേപോലെ തന്നെയാണ്‌ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ ടീമിനായി വിയര്‍പ്പൊഴുക്കിയവരെ ഒഴിവാക്കുമ്പോഴും. ഈദറിനെയും നാനിയെയും പോലെ പോര്‍ചുഗല്‍ ഫുട്‌ബോളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരങ്ങളെ ഒഴിവാക്കുന്നത്‌ പ്രയാസകരമാണ്‌. പക്ഷേ ടീമിന്റെ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ അത്തരം കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും''- സാന്റോസ്‌ പറഞ്ഞു.
തന്റെ ലോകകപ്പ്‌ ടീം യൂറോ കപ്പ്‌ ജയിച്ച ടീമിനെക്കാള്‍ ശക്‌തരാണെന്നു പറയാനാകില്ലെന്നു ചൂണ്ടിക്കാട്ടിയ സാന്റോസ്‌ പക്ഷേ, തനിക്ക്‌ ഈ ടീമില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പോര്‍ചുഗല്‍ ലോകകപ്പ്‌ സ്‌ക്വാഡ്‌:-

ഗോള്‍കീപ്പര്‍:- ആന്റണി ലോപ്പസ്‌, ബെറ്റോ, റൂയി പട്രീഷ്യോ.
പ്രതിരോധ താരങ്ങള്‍:- ബ്രൂണോ ആല്‍വ്‌സ്, സെഡ്രിക്‌ സോറസ്‌, ഹൊസെ ഫൊണ്ടെ, മരിയോ റൂയി, പെപ്പെ, റാഫേല്‍ ഗ്യൂറേറിയോ, റിക്കാര്‍ഡോ പെരെയ്ര, റൂബന്‍ ഡയസ്‌.
മധ്യനിര താരങ്ങള്‍:- അഡ്രിയാന്‍ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്‌, ജോവ മരിയോ, ജോവ മൗണ്ടീഞ്ഞോ, മാനുവല്‍ ഫെര്‍ണാണ്ടസ്‌, വില്യം കാര്‍വാലോ.
സ്‌ട്രൈക്കര്‍മാര്‍:- ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രെ സില്‍വ, ബെര്‍നാഡോ സില്‍വ, ഗെല്‍സണ്‍ മാര്‍ട്ടിന്‍സ്‌, ഗോണ്‍സാലോ ഗ്യൂഡെസ്‌, റിക്കാര്‍ഡോ കുറേസ്‌മ,

Ads by Google
Saturday 19 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW