Saturday, May 19, 2018 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.12 AM

സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്തി ഡല്‍ഹി മാനം കാത്തു

uploads/news/2018/05/218175/0.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നീസണ്‍ 1 ല്‍ നേരത്തെ പുറത്തായ ഡല്‍ഹിയുടെ ഗംഭീര പ്രതികാരം.
ഇന്നലെ സ്വന്തം തട്ടകമായ ന്യൂഡല്‍ഹി ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അവര്‍ പോയിന്റ്‌ നിലയില്‍ രണ്ടാം സ്‌ഥാനക്കാരായ ചെന്നൈ പൂപ്പര്‍ കിങ്‌സിനെതിരേ 54 റണ്‍സിന്റെ ആധികാരിക ജയ നേടി.ആദ്യം ബാറ്റുചെയ്‌ത ഡല്‍ഹി നിശ്‌ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 162 റണ്‍സാണ്‌ നേടിയത്‌.
26 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 38 റണ്‍സ്‌ നേടിയ ഋഷഭ്‌ പന്താണ്‌ ഡല്‍ഹിയുടെ ടോപ്‌ സ്‌കോറര്‍.പന്തിനുമേ 28 പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന വിജയ്‌ ശങ്കര്‍, 16 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും നാലു സിക്‌സറുകളും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്ന്‌ ഹര്‍ഷിത്‌ പട്ടേല്‍ എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് 20 ഓവറില്‍ 6 വിക്കറ്റ്‌ നഷ്‌ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 29 പന്തില്‍ 50 റണ്‍സെടുത്ത അമ്പാട്ടി റായ്‌ഡുവിന്‌ മാത്രമേ ചെന്നൈ ബാറ്റിംഗ്‌ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുള്ളൂ. ജഡേജ 18 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ട്രെന്‍ഡ്‌ ബൗള്‍ട്ടും അമിത്‌ മിശ്രയും രണ്ട്‌ വിക്കറ്ര്‌ വീതം വീഴ്‌ത്തി.
നേരത്തെ മത്സരത്തില്‍ ടോസ്‌ നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി ഡല്‍ഹിയെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു.

Ads by Google
Saturday 19 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW