Thursday, September 20, 2018 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.11 AM

ലാല്‍ചന്ദ്‌ രാജ്‌പുത്‌ സിംബാബ്‌വെ കോച്ച്‌

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ്‌ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ്‌ രജ്‌പുത്തിനെ നിയമിച്ചു. ലോകകപ്പ്‌ യോഗ്യത നേടാതെ സിംബാബ്‌വെ പുറത്തായതോടെ കോച്ചായിരുന്ന ഹീത്ത്‌ സ്‌ട്രീക്ക്‌ രാജി വെച്ചതോടെയാണ്‌ രാജ്‌പുത്തിന്‌ താല്‍ക്കാലിക കോച്ചിന്റെ ചുമതല നല്‍കിയത്‌.
2007ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീടം സ്വന്തമാക്കുമ്പോള്‍ ടീം മാനേജരായിരുന്നു ലാല്‍ ചന്ദ്‌. ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട്‌ ടെസ്‌റ്റ് മത്സരങ്ങളും നാലു ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്‌. 110 ഫസ്‌റ്റ് ക്ലാസ്‌ മത്സരങ്ങളിലും പാഡണിഞ്ഞിട്ടുള്ള രാജ്‌പുത്‌ നേരത്തെ അഫ്‌ഗാനിസ്‌ഥാന്‍ ക്രിക്കറ്റ്‌ ടീം കോച്ചായിരുന്നു.

Ads by Google
Saturday 19 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW