Monday, December 10, 2018 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.11 AM

വിലക്ക്‌ തീരും മുമ്പേ സ്‌മിത്ത്‌ തിരിച്ചുവരുന്നു

സിഡ്‌നി: പന്ത്‌ ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട്‌ ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത്‌ വിലക്കിനു മുമ്പേ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു.
അടുത്ത മാസം കാനഡയില്‍ ആരംഭിക്കുന്ന കാനഡ ഗ്ലോബല്‍ ട്വന്റി 20 ടൂര്‍ണമെന്റില്‍ സ്‌മിത്ത്‌ കളിച്ചേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ തന്നെയാണ്‌ ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്‌.
വിവാദ സംഭവത്തില്‍ കര്‍ശന നിലപാട്‌ സ്വീകരിച്ച്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ കാനഡ ടി20 ലീഗില്‍ കളിക്കാന്‍ സ്‌മിത്തിന്‌ അനുമതി നല്‍കുമെന്ന്‌ അറിയുന്നു. കാനഡ ഗ്ലോബല്‍ ടി20 ലീഗ്‌ അധികൃതര്‍ സ്‌റ്റീവ്‌ സ്‌മിത്തുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ്‌ റിപ്പോര്‍ട്ട്‌.
സ്‌മിത്തിനൊപ്പം വിലക്ക്‌ നേരിടുന്ന വിലക്ക്‌ നേരിടുന്ന ഡേവിഡ്‌ വാര്‍ണറും, കാമറോണ്‍ ബാങ്ക്രോഫ്‌റ്റും കഴിഞ്ഞയാഴ്‌ച്ച ക്രിക്കറ്റിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ സ്‌മിത്തും മടങ്ങി വരുന്നെന്ന വാര്‍ത്ത എത്തുന്നത്‌.

Ads by Google
Saturday 19 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW