Thursday, September 20, 2018 Last Updated 48 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.45 AM

ഏറ്റുമുട്ടാനൊരുങ്ങി ടെലികോം കമ്പനികള്‍

uploads/news/2018/05/218092/2.jpg

ന്യൂഡല്‍ഹി: മത്സരം മുറുകിയതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടെലികോം കമ്പനികള്‍.
ജിയോയും എയര്‍ടെലും തമ്മിലാണ്‌ ഇപ്പോള്‍ ശക്‌തമായ മത്സരം നടക്കുന്നത്‌. ജിയോയുടെ മികച്ച ഇന്റര്‍നെറ്റ്‌ വേഗത്തിനെ കടത്തിവെട്ടി മുന്നേറാനാണ്‌ എയര്‍ടെല്‍ ശ്രമിക്കുന്നത്‌.ദിവസവും അനുവദിച്ചിട്ടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്റെ വേഗത ഉയര്‍ത്തിയാണ്‌ എയര്‍ടെല്‍ ഇപ്പോള്‍ രംഗത്തെത്തിയത്‌.
ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റുവര്‍ക്ക്‌ വേഗം 128 കെബിപിഎസ്‌ ആയിരിക്കും. ഇത്‌ ജിയോയെക്കാള്‍ ഇരട്ടി വേഗമാണ്‌.
ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ്‌ പ്ലാനിന്റെ വേഗം 64 കെബിപിഎസ്‌ മാത്രമാണ്‌. നിരവധി ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ്‌ ഡേറ്റ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്ലും ബിഎസ്‌എന്‍എല്ലും മാത്രമാണ്‌ ഇത്രയും വേഗം ഓഫര്‍ ചെയ്യുന്നത്‌.

Ads by Google
Saturday 19 May 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW