Tuesday, September 25, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.45 AM

കര്‍ണാടക: കാലിടറി വിപണി

uploads/news/2018/05/218091/1.jpg

മുംബൈ: കര്‍ണാടകത്തിലെ തുടരുന്ന അനിശ്‌ചിതത്വം ഓഹരി വിപണിയിലും തുടരുന്നു.
ബോംബെ ഓഹരി സൂചിക, സെന്‍സെക്‌സ് 300 പോയിന്റ്‌ ഇടിഞ്ഞ്‌ 34,848.30 ല്‍ ക്ലോസ്‌ ചെയ്‌തു. എന്‍എസ്‌ഇ നിഫ്‌റ്റി 86 പോയിന്റ്‌ ഇടിഞ്ഞ്‌ 10,596 ല്‍ ക്ലോസ്‌ ചെയ്‌തു. ആഗോള സൂചികയിലെ തളര്‍ച്ചയും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്‌. രൂപയുടെ മൂല്യ തകര്‍ച്ചയും അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധനയും തിരിച്ചടിയായി.
ഈ വാരത്തില്‍ ബി.എസ്‌.ഇ. സെന്‍സെക്‌സ് 687.49 പോയിന്റിന്റെ നഷ്‌ടമാണു നേരിട്ടത്‌. നിഫ്‌റ്റിയില്‍ 210.10 പോയിന്റും താഴ്‌ന്നു. റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌, ടൈം ടെക്‌നോപ്ലാസ്‌റ്റ്‌ ലിമിറ്റഡ്‌, റിലയന്‍സ്‌ നേവല്‍, വീഡിയോകോണ്‍ ഇന്‍ഡസ്‌ട്രീസ്‌, ഇന്‍ടെലെക്‌റ്റ്‌ ഡിസൈന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. എസ്‌ആര്‍എഫ്‌ ലിമിറ്റഡ്‌, അദാനി ട്രാന്‍സ്‌മിന്‍ ലിമിറ്റഡ്‌, പാര്‍ഗ്‌ മില്‍ക്ക്‌ ഫുഡ്‌സ്‌, സ്‌ട്രൈഡ്‌സ്‌ ഷാസണ്‍ ലിമിറ്റഡ്‌, ടിവിഎസ്‌ മോട്ടോര്‍ കമ്പനി ലിമിറ്റഡ്‌ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്‌.

Ads by Google
Saturday 19 May 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW