Saturday, September 22, 2018 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.42 AM

അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം

uploads/news/2018/05/218088/3.jpg

മാവേലിക്കര: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന്‌ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം തടവും 10,000 രൂപ പിഴയും.
ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര പുല്ലോംതാഴത്ത്‌ വീട്ടില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി(65)യെ കോടാലികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ്‌ മകന്‍ പ്രേമചന്ദ്ര(50)നു മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി മൂന്ന്‌ ജഡ്‌ജി ജോണി സെബാസ്‌റ്റ്യന്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്‌. 2015 ഒക്‌ടോബര്‍ 23 നായിരുന്നു സംഭവം. കിണറിനു സമീപം പതിയിരുന്നു ഭാസുരാംഗിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പ്രേമചന്ദ്രന്റെ അച്‌ഛന്‍ ശ്രീധരന്‍, സഹോദരങ്ങളായ ശ്രീകാന്ത്‌, ശ്രീകുമാരി, ശ്രീദേവി എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ്‌ സാക്ഷികളായി ഉണ്ടായിരുന്നത്‌.
18 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രേമചന്ദ്രനും അമ്മയുമായി സ്വത്ത്‌ സംബന്ധിച്ചു വഴക്കു പതിവായിരുന്നതായി സാക്ഷിമൊഴിയിലുണ്ട്‌. ഭാസുരാംഗിയെ മുമ്പും വാക്കത്തികൊണ്ട്‌ പ്രേമചന്ദ്രന്‍ വെട്ടിപ്പരുക്കേല്‍പിച്ചിട്ടുണ്ട്‌. പ്രോസിക്യൂഷനുവേണ്ടി പി. സന്തോഷ്‌, എസ്‌. സോളമന്‍ എന്നിവര്‍ ഹാജരായി.

Ads by Google
Saturday 19 May 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW