Saturday, September 22, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.42 AM

വിനയചന്ദ്രന്റെ വീട്ടിലെ കഞ്ചാവ്‌ കൃഷി എക്‌സൈസ്‌ സംഘം 'വിളവെടുത്തു'

uploads/news/2018/05/218087/2.jpg

ചെങ്ങന്നൂര്‍: വീട്ടില്‍ ആശിച്ചു മോഹിച്ചു വളര്‍ത്തിയ കഞ്ചാവ്‌ ചെടി 'വിളവെടുക്കാന്‍' എക്‌സൈസ്‌ സംഘമെത്തുമെന്ന്‌ വിനയചന്ദ്രന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
വീട്ടില്‍ കഞ്ചാവ്‌ ചെടി നട്ടുവളര്‍ത്തിയതിന്‌ മാന്നാര്‍ കുട്ടമ്പേരൂര്‍ െകെപ്പനാലില്‍ തെക്കതില്‍ വിനയചന്ദ്ര(വിനോദ്‌-42)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എക്‌െസെസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. മൂന്നു കഞ്ചാവ്‌ ചെടികളാണ്‌ യുവാവിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്‌. വീടിനു പിന്‍ഭാഗത്തെ കുളിമുറിയോടു ചേര്‍ന്നാണ്‌ ഇവ നട്ടുവളര്‍ത്തിയിരുന്നത്‌. ഒരു ചെടി ആറു മാസം പ്രായമുള്ളതും മൂന്നു മീറ്റര്‍ ഉയരമുള്ളതും നിരവധി ശാഖകളോടു കൂടിയതുമാണ്‌. രണ്ടെണ്ണം രണ്ടു മാസം പ്രായമുള്ളതും ഒരു മീറ്റര്‍ ഉയരമുള്ളതുമാണ്‌.
എക്‌െസെസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്‌പെക്‌ടര്‍ ടി.എ.സജികുമാര്‍, അസിസ്‌റ്റന്റ്‌ എക്‌െസെസ്‌ ഇന്‍സ്‌പെക്‌ടര്‍ ജി.തുളസീധരന്‍, സി.ഇ.ഒമാരായ പി. സജികുമാര്‍, ജി.രാജീവ്‌, എ.എസ്‌. നിഷാന്ദ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 19 May 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW