Saturday, May 19, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.42 AM

കൊടുവള്ളിയില്‍ ജൂവലറിയില്‍ കവര്‍ച്ച

uploads/news/2018/05/218086/1.jpg

കോഴിക്കോട്‌: കൊടുവള്ളിയിലെ ജൂവലറിയില്‍നിന്ന്‌ 3.5 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോ വെള്ളിയും രണ്ടുലക്ഷം രൂപയും കവര്‍ന്നു. ഒരുകോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ദേശീയപാതയോരത്ത്‌ കൊടുവള്ളി ടൗണില്‍, ഓപ്പണ്‍ സ്‌റ്റേജിനു സമീപം പ്രവര്‍ത്തിക്കുന്ന സില്‍സില ജൂവലറിയുടെ പിന്‍ഭിത്തി തുരന്നാണു കവര്‍ച്ചക്കാര്‍ അകത്തുകടന്നത്‌.
കൊടുവള്ളി സ്വദേശി ഫിറോസ്‌ ബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജൂവലറിയില്‍ ഇന്നലെ പുലര്‍ച്ചെയാണു മോഷണം നടന്നതെന്നു സംശയിക്കുന്നു. തലേന്ന്‌ ആദ്യനോമ്പുതുറയ്‌ക്കായി സ്‌ഥാപനം ആറരയ്‌ക്ക്‌ അടച്ചു. നോമ്പുതുറയായതിനാല്‍ കൊടുവള്ളി അങ്ങാടിയും വിജനമായിരുന്നു. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും മേശയിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയുമാണു കവര്‍ന്നത്‌. ജൂവലറിയിലെ സി.സി. ടിവി ക്യാമറ തകര്‍ത്തിരുന്നു.
കൊടുവള്ളി പോലീസ്‌ സ്‌റ്റേഷനു 100 മീറ്റര്‍ സമീപമാണു കവര്‍ച്ച നടന്നത്‌. ജൂവലറി കെട്ടിടത്തിന്റെ പിന്‍വശം കുറ്റിക്കാട്‌ നിറഞ്ഞതാണ്‌. ചുവരില്‍ ഒരാള്‍ക്കു കടക്കാവുന്ന ദ്വാരമുണ്ടാക്കിയാണു മോഷ്‌ടാക്കള്‍ അകത്തുകടന്നത്‌. ഇന്നലെ രാവിലെ ജീവനക്കാരനായ അര്‍ജുന്‍ ജൂവലറി തുറന്നപ്പോഴാണു മോഷണവിവരം അറിഞ്ഞത്‌. പോലീസ്‌ ഡോഗ്‌ സ്‌ക്വാഡും വിരലടയാളവിദഗ്‌ധരും സ്‌ഥലത്തു പരിശോധന നടത്തി. മോഷ്‌ടാക്കള്‍ ഇതരസംസ്‌ഥാനക്കാരാണെന്നു പോലീസ്‌ സംശയിക്കുന്നു. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്‌. താമരശേരി ഡിവൈ.എസ്‌.പി: പി.സി. സജീവന്റെ നേതൃത്വത്തില്‍, കൊടുവള്ളി സി.ഐ: ചന്ദ്രബോസ്‌ അന്വേഷണമാരംഭിച്ചു.

Ads by Google
Saturday 19 May 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW